TRENDING:

Rape | ഭക്ഷണം നല്‍കാമെന്ന വ്യാജേന വീട്ടിലെത്തിച്ച് 77 കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിനതടവ്

Last Updated:

77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കായംകുളം: ഭക്ഷണം നല്‍കാമെന്ന വ്യാജേന 77കാരിയെ വീട്ടിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 30 വര്‍ഷം കഠിന തടവും പിഴയും. ഭരണിക്കാവ് കണ്ടത്തില്‍ വീട്ടില്‍ രമണനെ(47)യാണ് ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടകി ജഡ്ജി കെ വിഷ്ണു ശിക്ഷിച്ചത്.
advertisement

2019 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കറ്റാനം വെട്ടിക്കോട്ട് സ്വദേശിയായ 77കാരിയെ ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

വിചാരണക്ക് മുമ്പേ ഇര മരിച്ചതിനാല്‍ സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ ശിക്ഷിച്ചത്.

പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ (10th class girl student) പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും (25 years rigorous imprisonment) അൻപതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

advertisement

Also Read - ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 56കാരന് പത്ത് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും

2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരമിട്ട്​ വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചെന്നാണ്​ പ്രോസിക്യൂഷൻ കേസ്. ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ സ്വർണ ഏലസും പണവും കവർന്നു. ഏലസ് ചാലയിലുള്ള സ്വർണക്കടയിൽ പ്രതി വിറ്റു. പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെ​ട്ടെന്ന് പെൺകുട്ടി അറിയുന്നത്.

advertisement

പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട് എ സി ജെ കെ ദിനിൽ, സി ഐ അജി ചന്ദ്രൻനായർ എന്നിവരാണ് അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്​.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Rape | ഭക്ഷണം നല്‍കാമെന്ന വ്യാജേന വീട്ടിലെത്തിച്ച് 77 കാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories