Pocso | ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 56കാരന് പത്ത് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും

Last Updated:

പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര: ഒന്‍പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച (Rape) 56കാരന് 10 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മണ്ണൂര്‍ക്കര വ്ളാവെട്ടി നെല്ലിക്കുന്ന് കോളനി അനിത ഭവനിലെ സോമന്‍ എന്നയാള്‍ക്കാണ് നെയ്യാറ്റിന്‍കര ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി വി ഉദയകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണമെന്നും ശിക്ഷയില്‍ പറയുന്നു.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്ന പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. പുറത്തുപറഞ്ഞാല്‍ പെണ്‍കുട്ടിയേയും അമ്മയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല.
പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തുന്നത് പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അജിത് തങ്കയ്യ ഹാജരായി.
പത്താംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 25 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ (10th class girl student) പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും (25 years rigorous imprisonment) അൻപതിനായിരം രൂപ പിഴയും വിധിച്ചു. വള്ളക്കടവ് വയ്യാമൂല സ്വദേശി അശ്വിൻ ബിജുവിനെയാണ് (23) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷം അധികം ശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
advertisement
2017-18 കാലത്താണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ നെറ്റിയിൽ സിന്ദൂരമിട്ട്​ വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിച്ചെന്നാണ്​ പ്രോസിക്യൂഷൻ കേസ്. ഭീഷണിപ്പെടുത്തി പല തവണ ലോഡ്ജിൽ കൊണ്ടുപോയും പീഡിപ്പിച്ചു. കുട്ടിയുടെ സ്വർണ ഏലസും പണവും കവർന്നു. ഏലസ് ചാലയിലുള്ള സ്വർണക്കടയിൽ പ്രതി വിറ്റു. പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ് താൻ ചതിക്കപ്പെ​ട്ടെന്ന് പെൺകുട്ടി അറിയുന്നത്.
advertisement
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്​ പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. ഫോർട്ട് എ സി ജെ കെ ദിനിൽ, സി ഐ അജി ചന്ദ്രൻനായർ എന്നിവരാണ് അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്​.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso | ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; 56കാരന് പത്ത് വര്‍ഷം കഠിനതടവും 50000 രൂപ പിഴയും
Next Article
advertisement
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
'ടൈം ബാങ്ക്' വരുന്നു; വയോജനങ്ങൾക്ക് ഇപ്പോൾ സമയം കൊടുത്താൽ പിന്നീട് തിരികെ; പദ്ധതിക്ക് തുടക്കം കോട്ടയം എലിക്കുളത്ത്
  • കേരള ഡെവല്പമെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിസ് കൗണ്‍സില്‍ 'ടൈം ബാങ്ക്' പദ്ധതി ആരംഭിച്ചു.

  • വയോജനങ്ങളെ സഹായിക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കാനും പിന്നീട് അത് തിരികെ ലഭിക്കാനുമുള്ള പദ്ധതി.

  • പദ്ധതി വിജയകരമെങ്കില്‍ സംസ്ഥാനവ്യാപകമായി നടപ്പിലാക്കും, ആദ്യഘട്ടം കോട്ടയം എലിക്കുളത്ത്.

View All
advertisement