2019 സെപ്തംബർ 26 വൈകിട്ട് 4.45 നോടെയാണ് ചാരുപാറ തൊട്ടിക്കലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിൽ വന്നപ്പോൾ പ്രതി കുട്ടിയുടെ വീട്ടിൽ നിൽക്കുകയായിരുന്നു. അച്ഛനെ കാണാൻ വന്നതാണെന്ന് പറഞ്ഞ് പ്രതി കുട്ടിയുടെ പക്കൽ നിന്നും അച്ഛൻ്റെ ഫോൺ നമ്പർ വാങ്ങുകയായിരുന്നു. തുടർന്ന് പ്രതി അച്ഛനെ വിളിച്ച് സംസാരിച്ചു. സംസാരിച്ചപ്പോൾ വീട്ടിൽ കുട്ടി മാത്രമെയുള്ളുയെന്ന് മനസ്സിലാക്കി. ഈ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിച്ചു. കുട്ടി പ്രതിയെ പിടിച്ച് തള്ളി സമീപത്തുള്ള വീട്ടിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. പ്രതി ഫോൺ വിളിച്ചതിനാൽ കുട്ടിയുടെ അച്ഛൻ ഭയന്ന് വീട്ടിലേയ്ക്ക് എത്തിയപ്പോൾ കുട്ടി അടുത്ത വീട്ടിലുണ്ടായിരുന്നു.
advertisement
Also read: ഓണം ബമ്പറിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവ് സുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ചു
റബർ വെട്ടുകാരനായ പ്രതിയെ പലരും കുട്ടിയുടെ വീട്ടിൽ നിൽക്കുന്നത് കണ്ടിരുന്നു. അങ്ങനെയാണ് കിളിമാനൂർ പൊലീസ് പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. ആറ്റിങ്ങൽ ഡിവൈഎസ്പിമ്മാരായ കെ.എ. വിദ്യാധരൻ, എസ്.വൈ. സുരേഷ്, കിളിമാനൂർ എസ്.ഐ. എസ്. അഷ്റഫ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഇരുപത് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകൾ ഹാജരാക്കി.