advertisement

ഓണം ബമ്പറിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവ് സുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ചു

Last Updated:

നറുക്കെടുപ്പിന് മുൻപ് ടിക്കറ്റ് തിരിച്ചു ചോദിച്ചതോടെ ഇരുവരും തമ്മില്‍ തർക്കമായി.

കൊല്ലം∙ ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. കൊല്ലം ചവറ തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് (37) ആണ് മരിച്ചത്. സംഭവത്തില്‍ ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ദേവദാസ് ഓണം ബമ്പര്‍ ടിക്കറ്റെടുത്ത് അജിത്തിനെ ഏൽപ്പിച്ചിരുന്നു. നറുക്കെടുപ്പിന് മുൻപ് ടിക്കറ്റ് തിരിച്ചു ചോദിച്ചതോടെ ഇരുവരും തമ്മില്‍ തർക്കമായി. വാക്കേറ്റത്തിനിടെ അജിത്ത് ദേവദാസിന്റെ കയ്യിൽ വെട്ടി. തുടര്‍ന്ന് രക്തംവാർന്ന് ദേവദാസ് മരിക്കുകയായിരുന്നു. സംഭവ സമയം ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
advertisement
ദേവദാസിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം അജിത് തടഞ്ഞെന്നാണ് വിവരം. പിന്നാലെ പോലീസ് സ്ഥലത്തെത്തി ദേവദാസിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓണം ബമ്പറിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവ് സുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ചു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement