Also Read-പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതി പോക്സോ കേസിൽ അറസ്റ്റിലായി
പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വക്കം സ്വദേശിയായ യുവതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് ജയിലിൽ അടച്ചത്. നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാൻഡിലാണ് യുവതി. കുട്ടിയുടെ പിതാവാണ് പരാതിയുമായി ചൈൽഡ് ലൈനെ സമീപിച്ചത്. അതേസമയം ഇയാൾക്കെതിരെ ഇളയമകനും ഭാര്യയുടെ ബന്ധുക്കളും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.
advertisement
അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നു എന്നാണ് ഇളയമകൻ വെളിപ്പെടുത്തിയത്. അതുപോലെ തന്നെ ഭർത്താവിന്‍റെ രണ്ടാം വിവാഹത്തെ എതിർത്തതിന്‍റെ വൈരാഗ്യത്തിൽ കേസിൽ കുടുക്കിയതാണെന്ന് യുവതിയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു. നിയമപരമായി വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് ആക്ഷേപം. അതേസമയം കുടുംബ വഴക്കിന്റെ ഭാഗമായി രണ്ടാം ഭാര്യയുടെ ഗൂഢാലോചനയാണിതെന്ന് ആരോപിച്ചു ഭർത്താവിന്റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
Also Read-കോവിഡ് ബാധിക്കുമെന്ന ഭീതിയിൽ ബാങ്ക് ഉദ്യോഗസ്ഥ ജീവനൊടുക്കി; സംഭവം തെലങ്കാനയിൽ
ആരോപണ-പ്രത്യരോപണങ്ങളുമായി കേസിൽ ദുരൂഹതകൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്.
