ഹൈദരാബാദ്: കോവിഡ് ബാധിക്കുമെന്ന പേടിയിൽ ബാങ്ക് ജീവനക്കാരിയായ യുവതി ജീവനൊടുക്കി. ഹൈദരബാദ് സ്വദേശിനി വാണി എന്ന യുവതിയെയാണ് ജോലി സ്ഥലത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്ബിഐ കരീംനഗർ മങ്കമ്മത്തോട്ട ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫീസറായിരുന്നു വാണി. ഇവിടെ വാടകവീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു. കുടുംബം ഹൈദരാബാദിലാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിലാണ് കോവിഡ് 19 ബാധിക്കുമെന്ന ഭീതിയിലാണ് ഇത്തരമൊരു കടുംകൈ ചെയ്യുന്നതെന്ന കാര്യം യുവതി പരാമർശിച്ചിരിക്കുന്നത്. തന്‍റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു.
വാണിയുടെ പിതാവ് ഈയടുത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്മയും ഹോം ക്വറന്‍റീനിൽ കഴിഞ്ഞിരുന്നു. ഇതെല്ലാം യുവതിയെ വല്ലാത്ത അസ്വസ്ഥയാക്കിയെന്നും ആശങ്കപ്പെടുത്തിയിരുന്നുവെന്നുമാണ് പൊലീസ് കരുതുന്നത്. ഏതായാലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി) -048-42448830, മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)- 011-23389090, കൂജ് (ഗോവ)- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.