അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ ദുരൂഹത; അച്ഛനെതിരെ ഇളയമകന്‍; പിരിഞ്ഞ ഭാര്യയോട് വൈരാഗ്യം തീർത്തതെന്ന് ആരോപണം
- Published by:Asha Sulfiker
- news18-malayalam
Last Updated:
നിയമപരമായി വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് ആക്ഷേപം
തിരുവനന്തപുരം ജില്ലയിൽ പ്രായപൂർത്തിയാകത്ത മകനെ അമ്മ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പോക്സോ കേസില്‍ ദുരൂഹത. പതിനാലുകാരനായ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരയായ കുട്ടിയെ കൂടാതെ മൂന്ന് മക്കൾ കൂടി ഇവർക്കുണ്ട്. പ്രായപൂർത്തിയാകാത്ത് മക്കളിൽ ഇതിൽ ഇളയമകനാണ് ഇപ്പോൾ അച്ഛനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അമ്മയ്ക്കെതിരെ മൊഴി നൽകാൻ അച്ഛൻ സഹോദരനെ നിർബന്ധിച്ചിരുന്നു എന്നാണ് കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞത്. ഇവരുതെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭർത്താവിന്‍റെ രണ്ടാം വിവാഹത്തെ എതിർത്തതിന്‍റെ വൈരാഗ്യത്തിൽ കേസിൽ കുടുക്കിയതാണെന്ന് യുവതിയുടെ മാതാപിതാക്കളും ആരോപിക്കുന്നു.
ഇരുവരും തമ്മിൽ പ്രണയവിവാഹം ആയിരുന്നു. എങ്കിലും ഭർത്താവിന്‍റെ പീഡനം സഹിക്കവയ്യാതോടെ യുവതി വീടുവിട്ടിറങ്ങി മൂന്ന് വർഷമായി വേർപിരിഞ്ഞാണ് താമസമെന്നും മാതാപിതാക്കൾ പറയുന്നു. ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. അതിന് ശേഷം മൂന്ന് കുട്ടികളെ ഭര്‍ത്താവിനൊപ്പം കൊണ്ടുപോയി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് അമ്മയ്ക്കെതിരെ കേസും തുടർന്ന് അറസ്റ്റും ഉണ്ടായത്.
advertisement
നിയമപരമായി വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്‍കിയിരുന്നു. ഇതിലെ വൈരാഗ്യമാണ് പരാതിക്ക് കാരണമെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് ആദ്യമായി ഇത്തരമൊരു കേസിൽ പെട്ട യുവതിയുടെ നിരപരാധിത്വം തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് ബന്ധുക്കൾ.
Location :
First Published :
January 09, 2021 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ ദുരൂഹത; അച്ഛനെതിരെ ഇളയമകന്‍; പിരിഞ്ഞ ഭാര്യയോട് വൈരാഗ്യം തീർത്തതെന്ന് ആരോപണം


