തിരൂരങ്ങാടി സ്വദേശിയായ ഷെഫീഖ് നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. മദ്യവിൽപനയിലൂടെ ലഭിച്ച പേരായിരുന്നു ‘അൽകു’. എറണാകുളം ടൗണില്‍ രാത്രി മദ്യം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് സ്വന്തം വാഹനത്തിൽ മദ്യം എത്തിച്ചു നൽകുകയായിരുന്നു അൽകു ചെയ്തിരുന്നത്. ഇതിനുപയോഗിച്ച കാറും എക്സൈസ് സംഘം കണ്ടെത്തി.
അനുശ്രീ നായികയായ ഓട്ടോർഷ എന്ന ചിത്രത്തിലൂടെയാണ് ഷഫീഖ് സിനിമയിലെത്തിയത്. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേർത്ത് നിർത്തി ഇയാൾ സെൽഫി പകർത്തിയിരുന്നു. സമൂഹമാധ്യത്തിൽ പങ്കുവച്ച ഈ ചിത്രം വൈറലായതിനെ തുടർന്നാണ് സിനിമയിൽ അവസരം കിട്ടിയത്.
advertisement
Summary: 0The Ernakulam Excise Range team has arrested Shafeeq (known by his nickname 'Alku'), a junior artist famous for his role in the movie Action Hero Biju, for operating an illegal liquor distribution network. Excise officials seized 52 liters of alcohol, including 15 liters of Indian Made Foreign Liquor (IMFL) and 58 bottles (37.7 liters) of beer. The car used for deliveries was also confiscated.
