TRENDING:

നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന്പേർ കഞ്ചാവുമായി പിടിയിൽ

Last Updated:

മയക്കുമരുന്ന് ഭയന്നാണ് മകനെ സിനിമയിൽ വിടാത്തതെന്ന നടൻ ടിനി ടോമിന്റെ പരാമർശം ഏറെ വിവാദമായിരുന്നു.

advertisement
കൊച്ചി:നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന്പേർ കഞ്ചാവുമായി പിടിയിൽ. തൃപ്പുണിത്തുറ ഹിൽപാലസ് പൊലീസാണ് നടന്‍ ടിനി ടോമിന്‍റെ മകനായ ആദം ഷീമിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്‌തത്‌.ഇവരിൽ നിന്നും നാല് ഗ്രാം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു
News18
News18
advertisement

തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് കൊച്ചി സ്വദേശികളായ ആദം ഷീം, കാര്‍ത്തിക്, അമിത് ജോര്‍ജ് എന്നിവരെ പൊലീസ് പിടികൂടിയത്.. നൈറ്റ് പെട്രോളിങിനായി എത്തിയ പോലീസിനെ കണ്ട് യുവാക്കൾ പരിഭ്രമിച്ചു. സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് കാർത്തിക്കിന്റെ പോക്കറ്റിൽ നിന്നും സിപ് കവറിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വന്തമായി ഉപയോഗിക്കാനാണെന്ന് പ്രതികൾ മൊഴി നൽകി. നാല് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്‌. ഈ മാസം 22നാണ് സംഭവം. മൂവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മയക്കുമരുന്ന് ഭയന്നാണ് മകനെ സിനിമയിൽ വിടാത്തതെന്ന നടൻ ടിനി ടോമിന്റെ പരാമർശം ഏറെ വിവാദമായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നടൻ ടിനി ടോമിന്റെ മകനടക്കം മൂന്ന്പേർ കഞ്ചാവുമായി പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories