TRENDING:

Newborn found dead|പൂർണ ഗർഭിണികളായ രണ്ട് സ്ത്രീകൾ കിണറ്റിൽ ചാടി മരിച്ചു; നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ

Last Updated:

കിണറ്റിൽ ചാടിയതിനു ശേഷം കുഞ്ഞ് പുറത്തു വന്നതാകാമെന്നാണ് കരുതുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുള്ള ഡുഡു ടൗണിൽ കിണിറ്റിൽ പൂർണ ഗർഭിണികളടക്കം മൂന്ന് സ്ത്രീകളേയും രണ്ട് കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ ഇതേ കിണറ്റിൽ നവജാത ശിശുവിന്റേയും മൃതദേഹം കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സ്ത്രീകളും കുട്ടികളുമടക്കം അഞ്ച് പേരുടെ മൃതദേഹമാണ് കഴിഞ്ഞ ശനിയാഴ്ച്ച കിണറ്റിൽ കണ്ടെത്തിത്. ഇവരിൽ രണ്ട് സ്ത്രീകൾ പൂർണ ഗർഭിണികളായിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

സഹോദരിമാരായ കലു ദേവി(27), മംമ്ത(23), കമലേഷ് (20), കലുദേവിയുടെ നാലും 27 ദിവസവും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങൾ എന്നിവരുടെ മൃതദേഹമാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഇന്നലെയാണ് ഇതേ കിണറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹവും കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് സ്ത്രീകൾ പൂർണ ഗർഭിണികളായിരുന്നു. ഇവരിൽ ഒരാളുടെ പ്രസവം അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കിണറ്റിൽ ചാടിയതിനു ശേഷം കുഞ്ഞ് പുറത്തു വന്നതാകാമെന്നാണ് കരുതുന്നത്.

advertisement

Also Read-പൂർണ ഗർഭിണികളടക്കം മൂന്ന് സ്ത്രീകളുടേയും രണ്ട് കുട്ടികളുടേയും മൃതദേഹം കിണറ്റിൽ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

ശനിയാഴ്ച്ചയാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. അന്ന് നടത്തിയ തിരച്ചിലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ നാട്ടുകാരിൽ ചിലരാണ് കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടത്.

സ്ത്രീധന പീഡനത്തെ തുടർന്നാണ് അഞ്ച് പേരും മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർതൃവീട്ടുകാരാണ് മരണത്തിന് പിന്നിലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഇവർക്ക് നേരത്തേയും പീഡനം നേരിട്ടിരുന്നതായും ആരോപണമുണ്ട്.

advertisement

Also Read-വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവർന്നു

കഴിഞ്ഞ ബുധനാഴ്ച്ച മുതൽ അഞ്ച് പേരെയും കാണാതായിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ യാതൊരു പരിശോധനയും നടത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.  വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിക്കുന്നതിന് 15 ദിവസം മുമ്പ് കലുദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഭർതൃവീട്ടുകാരുടെ മർദനത്തെ തുടർന്നാണ് ഇവർ ആശുപത്രിയിലായതെന്നാണ് ആരോപണം. കണ്ണിന് പരിക്കേറ്റ കലുദേവിയെ ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയതിനു പിന്നാലെയാണ് കാണാതാകുന്നത്.

advertisement

മൂന്ന് പേരുടേതും ശൈശവ വിവാഹമായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. 2003 ലായിരുന്നു വിവാഹം. പക്ഷേ വിവാഹ ശേഷവും മൂന്ന് പേരും പഠനം തുടർന്നിരുന്നു. മംമ്തയ്ക്ക് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ സെലക്ഷൻ ലഭിച്ചിരുന്നു. ബിഎ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു കലുദേവി. കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥിനിയാണ് കമലേഷ്. മൂന്ന് പേരേയും ഭർത്താക്കന്മാർ മർദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ശ്രദ്ധിക്കുക: 

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Newborn found dead|പൂർണ ഗർഭിണികളായ രണ്ട് സ്ത്രീകൾ കിണറ്റിൽ ചാടി മരിച്ചു; നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ
Open in App
Home
Video
Impact Shorts
Web Stories