TRENDING:

തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവെപ്പ്; ആക്രമണം നടത്തിയത് മുഖം മറച്ചെത്തിയ സ്ത്രീ

Last Updated:

തിരുവനന്തപുരം വഞ്ചിയൂർ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം നടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം : നഗരത്തെ നടുക്കി പട്ടാപകൽ യുവതിക്ക് നേരെ വെടിവെപ്പ്. തിരുവനന്തപുരം വഞ്ചിയൂർ പടിഞ്ഞാറെക്കോട്ടയിലാണ് സംഭവം നടന്നത്.എയര്‍പിസ്റ്റൾ ഉപയോഗിച്ച് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ഷൈനി എന്ന സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ ഷൈനിയുടെ വീട്ടില്‍ ഞായറാഴ്ച രാവിലെ 9.30-ടെയായിരുന്നു സംഭവം. കൂറിയര്‍ നല്‍കാനെന്ന് പറഞ്ഞ് വീട്ടിലെത്തിയ ഒരു യുവതിയാണ് ഷൈനിക്ക് നേരേ വെടിയുതിർത്തത്. മാസ്‌ക് ധരിച്ചെത്തിയ യുവതി വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടു. കൈയ്ക്ക് വെടിയേറ്റ ഷൈനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ: ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയുടെ തട്ടിപ്പ്: രണ്ടുദിവസം ഒളിവിൽ കഴിഞ്ഞശേഷം ധന്യ കീഴടങ്ങി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് എത്തിയ യുവതി ഇത് കൈപ്പറ്റിയെന്ന് ഒപ്പിടണമെന്ന് സിനിയോട് ആവശ്യപ്പെട്ടിരുന്നു. ഷൈനി പേനയെടുക്കാനായി തിരിഞ്ഞപ്പോഴാണ് അക്രമി എയര്‍പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. കൈ കൊണ്ട് പെട്ടെന്ന് തടുക്കാന്‍ ശ്രമിച്ചതിനാല്‍ ഷൈനിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ ഷൈനി കേന്ദ്രസര്‍ക്കാരിന്റെ എന്‍.ആര്‍.എച്ച്.എം. ജീവനക്കാരിയാണ്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് സ്ത്രീക്കു നേരെ വെടിവെപ്പ്; ആക്രമണം നടത്തിയത് മുഖം മറച്ചെത്തിയ സ്ത്രീ
Open in App
Home
Video
Impact Shorts
Web Stories