ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയുടെ തട്ടിപ്പ്: രണ്ടുദിവസം ഒളിവിൽ കഴിഞ്ഞശേഷം ധന്യ കീഴടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
തുടർ പരിശോധനയിലാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം വെളിവായത്. 19.94 കോടി രൂപയുടെ തിരിമറിയാണ് നടന്നതെന്നാണ് കണ്ടെത്തല്‍
തൃശൂർ: ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ജീവനക്കാരി ധന്യാ മോഹനൻ (40) പൊലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി ധന്യക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.
ഈ മാസം 23ന് ധനകാര്യ സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. 80 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു അന്ന് കണ്ടെത്തിയത്.
പരിശോധനാ സമയത്ത് സ്ഥാപനത്തിൽ ഉണ്ടായിരുന്ന ധന്യ പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക അവശത അഭിനയിച്ച് ഇറങ്ങിപ്പോവുകയും മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് സ്ഥാപനത്തിന്റെ ആപ്ലിക്കേഷൻ ഹെഡ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് കേസെടുത്തു.
എന്നാൽ തുടർ പരിശോധനയിലാണ് തട്ടിപ്പിന്റെ യഥാർത്ഥ ചിത്രം വെളിവായത്. 19.94 കോടി രൂപയുടെ തിരിമറിയാണ് നടന്നതെന്നാണ് കണ്ടെത്തല്‍. ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ ട്രാസ്ഫർ ചെയ്തത്.
Location :
Thrissur,Thrissur,Kerala
First Published :
July 26, 2024 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ധനകാര്യ സ്ഥാപനത്തിൽനിന്ന് 20 കോടിയുടെ തട്ടിപ്പ്: രണ്ടുദിവസം ഒളിവിൽ കഴിഞ്ഞശേഷം ധന്യ കീഴടങ്ങി


