TRENDING:

ചെറുകഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി താമരശ്ശേരിയിൽ യുവാവ് പിടിയില്‍

Last Updated:

ശരത്തിന്‍റെ കൈവശമുണ്ടായിരുന്ന കവറിൽ ചെറുകഷണങ്ങളായി മുറിച്ച നിലയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ചെറുകഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി താമരശ്ശേരിയിൽ യുവാവ് പിടിയില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്ത്(35) നെയാണ് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കോഴിക്കോട് കെഎസ്ആർട്ടിസി ബസ് സ്റ്റാന്റിൽ നിന്ന് പിടികൂടുകയായിരുന്നു. ശരത്തിന്‍റെ കൈവശമുണ്ടായിരുന്ന കവറിൽ ചെറുകഷണങ്ങളായി മുറിച്ച നിലയിലാണ് ആനക്കൊമ്പ് കണ്ടെടുത്തത്.
advertisement

കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത് കൊടുത്തു വിട്ടതായിരുന്നു ആനക്കൊമ്പെന്നാണ് ഇയാള്‍ വാദിക്കുന്നത്. ആനക്കൊമ്പിന്‍റെ അഞ്ച് കഷണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ സുഹൃത്തിന് ഇത് എവിടെ നിന്ന് കിട്ടി എന്ന കാര്യത്തില്‍ ശരത്തിനു വിവരമില്ല. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് കെ.എസ്‌.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍ നിന്നും ഇയാളെ പിടികൂടിയത്.

Also read-രണ്ടുകോടിയുടെ പാമ്പിന്‍ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

advertisement

ആനക്കൊമ്പ് കച്ചവടത്തിലെ ഇടനിലക്കാരനായാണ് ശരത്ത് പ്രവർത്തിക്കുന്നതെന്നാണ് വനംവകുപ്പിന് ലഭിച്ച വിവരം. താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചെറുകഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി താമരശ്ശേരിയിൽ യുവാവ് പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories