രണ്ടുകോടിയുടെ പാമ്പിന്‍ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

Last Updated:

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി പി കുമാർ ആണ് പിടിയിലായവരിൽ ഒരാൾ 

snake_venom
snake_venom
മലപ്പുറം: വിപണിയിൽ രണ്ടു കോടിയോളം വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേർ  പിടിയിലായി. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട കോന്നി ഇരവോൺ സ്വദേശി പാഴൂർ പുത്തൻ വീട്ടിൽ ടി പികുമാർ (63), തൃശ്ശൂർ കൊടുങ്ങല്ലൂർ മേത്തല സ്വദേശി വടക്കേവീട്ടിൽ ബഷീർ (58) എന്നിവരാണ് പിടിയിലായത്. ടി പി കുമാർ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആണ്.
ബുധനാഴ്ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും ഫ്ലാസ്കിൽ ഒളിപ്പിച്ച നിലയിൽ പാമ്പിൻ വിഷവും കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശിക്ക്  വില്പന നടത്താൻ വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത് എന്ന് പറയുന്നു. ഇവർക്ക് വിഷം എത്തിച്ചു നൽകിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ വരിൽ ഒരാൾ വിരമിച്ച അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കൂടുതൽ അന്വേഷണങ്ങൾക്ക് ഇവരെ വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും.  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ  എസ് പി വിജയ് ഭാരത് റെഡ്ഡി ഐ പി എസിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി  എസ് ഐ  ഫദൽ റഹ്മാനും , ഡാൻ സാഫ് (DANSAF )ടീമംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
advertisement
Summary- Three people, including the former Panchayat president, were arrested with snake venom worth Rs 2 crore in the market in Malappuram
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടുകോടിയുടെ പാമ്പിന്‍ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement