TRENDING:

ഇമാം ലൈംഗികമായി ദുരുപയോഗിച്ചെന്ന് മൊഴി: പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ കൊലപാതകത്തിന് അറസ്റ്റില്‍

Last Updated:

ഇമാമിനൊപ്പം പള്ളിയില്‍ താമസിച്ചിരുന്നവരാണ് അറസ്റ്റിലായ ആറുപേര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അജ്‌മീറില്‍ ഇമാമിനെ കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പോലീസ് അറസ്റ്റു ചെയ്തു. തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിനാലാണ് ഇമാമിനെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ രാംഗഞ്ചിലുള്ള പള്ളിയിലെ ഇമാമായ മുഹമ്മദ് താഹിര്‍ (30) ആണ് മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 26ന് രാത്രിയിലായിരുന്നു സംഭവം. മുഹമ്മദ് താഹിറിനൊപ്പം പള്ളിയില്‍ താമസിച്ചിരുന്നവരാണ് അറസ്റ്റിലായ ആറുപേര്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also read- കാസർഗോഡ് മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോൾ പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണാഭരണം കവർന്നു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് പണ്ഡിതനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. ആറുപേരെയും അറസ്റ്റ് ചെയ്തതായി അജ്‌മീര്‍ പോലീസ് സൂപ്രണ്ട് ദേവേന്ദ്ര വിഷ്‌ണോയ് പറഞ്ഞു. താഹിറിന് ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയശേഷം പ്രതികള്‍ വടി ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേര്‍ പള്ളിയുടെ ഉള്ളില്‍ കയറിയശേഷം താഹിറിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതികള്‍ നേരത്തെ മൊഴി നൽകിയിരുന്നതെന്ന് പോലീസ് അറിയിച്ചു. പള്ളിയുമായി ബന്ധപ്പെട്ട് അധ്യാപകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു താഹിര്‍.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇമാം ലൈംഗികമായി ദുരുപയോഗിച്ചെന്ന് മൊഴി: പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ കൊലപാതകത്തിന് അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories