കാസർഗോഡ് മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോൾ പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണാഭരണം കവർന്നു

Last Updated:

അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്. നാട്ടുകാരുടെ തിരച്ചിലിൽ...

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കാസർഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തി. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയ നേരത്താണ് തട്ടിക്കൊണ്ടുപോകൽ. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്.
നാട്ടുകാരുടെ തിരച്ചിലിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ കാതിലെ സ്വർണം കവർച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റൊരു സംഭവത്തിൽ, ഞായറാഴ്ച കന്യാകുമാരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ഏഴുവയസ്സുകാരിയെ തൊട്ടടുത്ത ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് കേരള പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ പെൺകുട്ടി അമ്മായിയോടൊപ്പം കന്യാകുമാരി തീരത്ത് വിനോദസഞ്ചാരികൾക്കായി ആഭരണങ്ങൾ വിൽക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
advertisement
തിങ്കളാഴ്ച നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രപരിസരത്ത് പെൺകുട്ടി അലഞ്ഞുതിരിയുന്നത് കാണുകയും സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയും കന്യാകുമാരി പോലീസിൽ അറിയിക്കുകയും ചെയ്തു.
Summary: A 10-yearold girl child from Kasargod was abducted in the early hours on Wednesday and left abandoned after stealing the gold jewelry she was wearing. The incident took place as early as 2:30 am, when her grandfather was outside to milk the cow. Locals found the child lying abandoned later on
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോൾ പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി സ്വർണാഭരണം കവർന്നു
Next Article
advertisement
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം മാലിന്യത്തോടൊപ്പം സഹോദരൻ ക്വാറിയിൽ തള്ളി
വീട്ടുകാരറിയാതെ ഗർഭിണിയായി; ഗർഭച്ഛിദ്ര ഗുളിക കഴിച്ച് 8-ാംമാസം പ്രസവിച്ചു; കുഞ്ഞിന്റെ മൃതദേഹം ക്വാറിയിൽ തള്ളി
  • 37കാരിയായ യുവതി ഗർഭച്ഛിദ്ര ഗുളിക കഴിച്ച് എട്ടാംമാസം പ്രസവിച്ച കുഞ്ഞ് മരിച്ചതായി റിപ്പോർട്ട്.

  • കുഞ്ഞിന്റെ മൃതദേഹം മാലിന്യങ്ങളോടൊപ്പം ക്വാറിയിൽ ഉപേക്ഷിച്ചതായി യുവതിയുടെ സഹോദരൻ സമ്മതിച്ചു.

  • അമിത രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.

View All
advertisement