ഹെറണിയയുടെ ചികിത്സയ്ക്കായാണ് കാസര്‍ഗോഡ് സ്വദേശിയായ പരാതിക്കാര ഇക്കഴിഞ്ഞ ജൂലൈ മാസം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിയത്. ജനറല്‍ സര്‍ജനെ കണ്ടപ്പോൾ ശസ്ത്രക്രിയ നടത്താൻ നിർദേശച്ചു. അനസ്തേഷ്യ ഡോക്ടറെ കണ്ട് ഡേറ്റ് വാങ്ങിക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അനസ്തേഷ്യ ഡോക്ടറായ വെങ്കിടഗിരിയെ കണ്ടപ്പോള്‍ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബര്‍ മാസത്തില്‍ ഓപ്പറേഷൻ നടത്താമെന്ന് അറിയിക്കുകയും ചെയ്തു.
എന്നാൽ വേദന അസഹനീയമായതോടെ ശസ്ത്രക്രിയ നേരത്തെ ആക്കുന്നതിനായി വീണ്ടും ഡോക്ടര്‍ വെങ്കിടഗിരിയെ കണ്ടു. ഓപ്പറേഷൻ തീയതി നേരത്തെയാക്കാൻ 2,000 രൂപ കൈക്കൂലി നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.
advertisement
പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ്തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കാസര്‍ഗോഡ് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഡോക്ടറുടെ വീടിന് സമീപത്തെത്തി.
Also Read- ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിൽ
വിജിലൻസ് നിർദേശം അനുസരിച്ച് പരാതിക്കാരൻ ഇന്ന് വൈകിട്ട് ആറരയോടെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടര്‍ വെങ്കിടഗിരിയുടെ വീട്ടില്‍വച്ച് 2,000 രൂപ കൈമാറി. ഈ സമയം പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം പെട്ടെന്ന് അകത്തേക്ക് കടന്ന് ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളിൽനിന്ന് കൈക്കൂലിയായി വാങ്ങിയ പണവും കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കും.