TRENDING:

തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ കൈവീശി അടിച്ചു

Last Updated:

ബുധനാഴ്ച വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അങ്കണവാടി അധ്യാപിക പിഞ്ചുകുഞ്ഞിന്റെ മുഖത്തടിച്ചതായി പരാതി. രണ്ടേ മുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്താണ് കൈവീശി അടിച്ച് അങ്കണവാടി ടീച്ചർ കൈവീശി അടിച്ചത്. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
അധ്യാപികക്കെതിരെ കേസെടുത്തു
അധ്യാപികക്കെതിരെ കേസെടുത്തു
advertisement

ഇതും വായിക്കുക: 17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് വിവാഹിതയായ 45 കാരി അറസ്റ്റിൽ

ബുധനാഴ്ച വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദിച്ചതായി കണ്ടെത്തിയത്.

ഇതും വായിക്കുക: ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി; കുറ്റസമ്മതം നടത്തി ചേർത്തലയിലെ സെബാസ്റ്റ്യൻ

advertisement

മർദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്. ഇതിനായി കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പൊലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പ്തല നടപടി എടുക്കും. കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷൻ ചെയർപേഴ്സൺ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ കൈവീശി അടിച്ചു
Open in App
Home
Video
Impact Shorts
Web Stories