17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് വിവാഹിതയായ 45 കാരി അറസ്റ്റിൽ

Last Updated:

ലൈംഗിക താല്പര്യത്തോടെ സമീപിച്ച സ്ത്രീ കോളേജ് വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി

News18
News18
17കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ വിവാഹിതയായ 45കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ കടലൂർ ജില്ലയിലെ കുള്ളന്‍ചാവഡിയ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.
കടലൂർ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. സെപ്റ്റംബര്‍ 20 മുതൽ വിദ്യാർഥിയെ കാണ്‍മാനില്ലായിരുന്നു. സംഭവദിവസം കോളേജിൽ പോകുന്നുവെന്ന് പറഞ്ഞ വിദ്യാർത്ഥി വീട്ടിലേക്ക് മടങ്ങിയില്ല. അമ്പരന്ന് പോയ മാതാപിതാക്കളും ബന്ധുക്കളും വിദ്യാർത്ഥിയെ പലയിടങ്ങളിലും അന്വേഷിച്ചു. തുടര്‍ന്ന് കുള്ളന്‍ചാവഡി പൊലീസ് സ്റ്റേഷനിൽ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. രാമനാഥകുപ്പം ഗ്രാമത്തില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ ഒരു ബസ് സ്റ്റോപ്പിൽ വെച്ച് ആണ്‍കുട്ടിയെ ഒരു സ്ത്രീയോടൊപ്പം പൊലീസ് കണ്ടെത്തി. ഇത് കാണാതായ കോളേജ് വിദ്യാർത്ഥി ആണെന്ന് മനസിലാക്കിയ പൊലീസ് ഉടൻ തന്നെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.
advertisement
പൊലീസ് അവരെ ചോദ്യം ചെയ്തതിൽ നിന്ന് 45 കാരിയായ വിവാഹിതയായ സ്ത്രീയും കോളേജ് വിദ്യാർത്ഥിനിയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായി. ഇവർ വിദ്യാർഥിയെ നിര്‍ബന്ധിച്ച് കൂടെ കൊണ്ടുപോകുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ലൈംഗിക താല്പര്യത്തോടെ സമീപിച്ച സ്ത്രീ കോളേജ് വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
സ്ത്രീയെ കസ്റ്റഡിയില്‍ എടുത്ത പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം കടലൂരിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
17 കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് വിവാഹിതയായ 45 കാരി അറസ്റ്റിൽ
Next Article
advertisement
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റ്: എ പി അബ്ദുള്ളക്കുട്ടി
  • ശശി തരൂർ മോദി ഫാൻസ് അസോസിയേഷന്റെ അന്താരാഷ്ട്ര പ്രസിഡന്റായി.

  • എ പി അബ്ദുള്ളക്കുട്ടി മോദി ഫാൻസ് അസോസിയേഷന്റെ കേരളത്തിലെ ആദ്യത്തെ പ്രസിഡന്റായിരുന്നു.

  • അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയതിന്റെ കാരണം മോദി ഫാൻസ് അസോസിയേഷനാണ്.

View All
advertisement