Also Read-ചക്ക വേവിക്കുന്നതിലെ തർക്കം അമ്മായിഅമ്മയുടെ ജീവനെടുത്തു; മരുമകൾ പിടിയിൽ
തയ്യൽക്കാരനായ മജീദിന്‍റെ പക്കൽ ഷർട്ട് തയ്പ്പിക്കുന്നതിനായി സലീം തുണി നൽകിയിരുന്നു. തയ്ച്ച് നൽകിയപ്പോൾ ഷർട്ടിന്‍റെ ഫിറ്റിംഗ് ശരിയായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടായി. ഇത് വാക്കുതർക്കത്തിലും കയ്യേറ്റത്തിലും കലാശിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സലീം, തയ്യൽക്കാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് മജീദിന്‍റെ മരണകാരണം എന്താണെന്ന് കൃത്യമായി ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് റായ്ബറേലി എസ്പി ശ്ലോക് കുമാർ അറിയിച്ചത്. ഇയാളുടെ ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് വന്നശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിയു എന്നുമാണ് അദ്ദേഹം അറിയിച്ചത്.
advertisement
Also Read-യുപിയിൽ മദ്യക്കടത്ത് സംഘം പൊലീസുകാരനെ മർദിച്ച് കൊലപ്പെടുത്തി; എസ്ഐക്ക് ഗുരുതരപരിക്ക്
കൊലപാതകം നടന്ന ദിവസം പ്രതിയും ഇരയും തമ്മിലുണ്ടായ പ്രശ്നത്തിനിടെ എന്താണുണ്ടായതെന്ന് വ്യക്തമായ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണ് എന്നും എസ്പി വ്യക്തമാക്കി.
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ കഞ്ചാവ് ലഹരിക്കടിമയായ മകനെ അമ്മ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ വല്ലെപ്പ് സിദ്ധാർഥ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇയാളുടെ അമ്മ സോംലതയ്ക്കായി (43) പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച് ഗുണ്ടൂർ മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ സോംലത മകനുമൊത്ത് ഒരു വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ ഭർത്താവ് നേരത്തെ തന്നെ മരിച്ചു. അതുകൊണ്ട് തന്നെ വീട്ടുച്ചിലവുകൾ മുഴുവന്‍ സോംലത മാത്രമായിരുന്നു വീട്ടിലെ വരുമാന മാർഗം.
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച ഇവരുടെ മകൻ സിദ്ധാർഥ കഞ്ചാവിന് അടിമയും. ലഹരിക്കുള്ള പണത്തിനായി ഇയാൾ പലപ്പോഴും അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികള്‍ നൽകിയ വിവരം അനുസരിച്ച് പൊലീസ് പറയുന്നു. ഉപദ്രവങ്ങൾ കൊണ്ട് സഹികെട്ടതോടെയാണ് അമ്മ മകനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.