TRENDING:

പ്രണയം നടിച്ച് നസിദുല്‍ ഷെയ്ഖ് 15കാരിയെ തട്ടിക്കൊണ്ടുപോയി കൈമാറിയത് പിതാവിന്; വിറ്റത് 25000 രൂപയ്ക്ക്

Last Updated:

പിതാവ് ലാല്‍സന്‍ ഷേയ്ഖിൽ നിന്നും പ്രായപൂർത്തിയാകാത്തപെൺകുട്ടിയെ വാങ്ങിച്ച ഹരിയാന സ്വദേശി വിവാഹം ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പ്രണയം നടിച്ച് 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. അസം സ്വദേ‌ശിയായ നസിദുല്‍ ഷെയ്ഖ് ആണ് അറസ്റ്റിലായത്.
നസിദുല്‍ ഷെയ്ഖ്
നസിദുല്‍ ഷെയ്ഖ്
advertisement

കോഴിക്കോട് നല്ലളം പൊലീസിന്‍റെ പിടിയില്‍ നിന്ന് ചാടിപോയ മനുഷ്യക്കടത്ത് കേസിലെ പ്രതിയെ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും പിടികൂടാനായത്. 2023ൽ ആണ് കേസിനാസ്പദമായ സംഭവം.കുടുബത്തോടൊപ്പം കോഴിക്കോട് താമസമായിരുന്നു പെൺകുട്ടി.

ഇവരുടെ വീടിന് സമീപത്തായിരുന്നു നസിദുല്‍ ഷെയ്ഖ് താമസിച്ചിരുന്നത്. പെൺകുട്ടിയുമായി മെല്ലെ സൗഹൃദം സ്ഥാപിച്ച പ്രതി അതിലൂടെ പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്തു. തുടർന്ന് ഇരുവരും പ്രണയത്തിലായി.

എന്നാൽ നസിദുല്‍ ഷെയ്ഖിന്റെ മനസ്സിൽ പ്രണയമായിരുന്നില്ലെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞില്ല. തട്ടിക്കൊണ്ടുപോയി അസമിലെത്തിച്ച ശേഷം പ്രതി കുട്ടിയെ കൈമാറിയത് പിതാവ് ലാല്‍സന്‍ ഷേയ്ഖിനാണ്. പിന്നീട് ഇയാളാണ് ഹരിയാന സ്വദേശി സുശീല്‍ കുമാറിന് കുട്ടിയെ വിൽക്കുന്നത്.

advertisement

25000 രൂപയ്ക്ക് കുട്ടിയെ വാങ്ങിച്ച സുശീൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹവും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകി പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി സിദുല്‍ ഷെയ്ഖ് പിടിയിലകുന്നതും ഈ സംഭവങ്ങൾ പുറത്തു വരുന്നതും.

നവംബറില്‍ നസിദുല്‍ ഷെയ്ഖിനെ അസാമില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ

കോഴിക്കോട്ടേക്ക് ട്രെയിനില്‍ വരുന്ന വഴി പ്രതി കടന്നുകളയുകയായിരുന്നു. തുടർന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.

അസമില്‍ നിന്ന് തന്നെയാണ് പ്രതിയെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ പെൺകുട്ടിയെ വിവാഹം ചെയത് ഹരിയാനക്കാരന്‍ സുശീല്‍ കുമാര്‍ നേരത്തെ പിടിയിലായിരുന്നു. അതേസമയം ഒളിവിലുള്ള രണ്ടാം പ്രതിയും നസിദുല്‍ ഷേഖിന്‍റെ പിതാവുമായ ലാല്‍ഷു ഷേക്ക് ഇപ്പോഴും ഒളിവിലാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(Summary: Assam native who escaped from custody in the case of kidnapping a 15-year-old girl on the pretext of love was caught. Naseedul Sheikh, a native of Assam, was arrested. The accused in the human trafficking case who escaped from the clutches of the Kozhikode Nallalam police was caught again after five months. The incident related to the case took place in 2023. The girl lived in Kozhikode with her family.)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയം നടിച്ച് നസിദുല്‍ ഷെയ്ഖ് 15കാരിയെ തട്ടിക്കൊണ്ടുപോയി കൈമാറിയത് പിതാവിന്; വിറ്റത് 25000 രൂപയ്ക്ക്
Open in App
Home
Video
Impact Shorts
Web Stories