TRENDING:

ഗുണ്ടാത്തലവനും മുന്‍ എംപിയുമായ അ​തി​ഖ് അ​ഹ​മ്മദും സഹോദരനും കൊല്ലപ്പെട്ടു; സംഭവം പൊലീസിന്‍റെ സാന്നിധ്യത്തില്‍

Last Updated:

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ അ​തി​ഖ് അഹമ്മദ് കൊല്ലപ്പെട്ടു. സഹോദരന്‍ അഷറഫ് അഹമ്മദും മരിച്ചു. മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നാണ് വിവരം.
advertisement

അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള(എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്.തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പിയും  നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അതിഖ് അഹമ്മദ് പോലീസ് റിമാന്‍ഡിലിരിക്കെയാണ്‌ കൊല്ലപ്പെട്ടിരിക്കുന്നത്.. 2005-ല്‍ അന്നത്തെ ബി.എസ്.പി. എം.എല്‍.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ്രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

Also Read- 1400 കോടി ആസ്തി; ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യോ​ഗി സർക്കാർ ഉൻമൂലനം ചെയ്തതെങ്ങനെ?

advertisement

ഇവരെ കൊലപ്പെടുത്തിയ സംഘത്തിന്റെ തലവനാണ് മകന്‍ ആസാദെന്നാണ് പോലീസ് പറയുന്നത്. അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ്, ആസാദ്, ഗുലാം എന്നിവരുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.

അതിഖ് അഹമ്മദിന്‍റെയും അഷറഫ് അഹമ്മദിന്‍റെയും കൊലപാതകത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്നംഗ ജൂഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗുണ്ടാത്തലവനും മുന്‍ എംപിയുമായ അ​തി​ഖ് അ​ഹ​മ്മദും സഹോദരനും കൊല്ലപ്പെട്ടു; സംഭവം പൊലീസിന്‍റെ സാന്നിധ്യത്തില്‍
Open in App
Home
Video
Impact Shorts
Web Stories