HOME /NEWS /India / 1400 കോടി ആസ്തി; ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യോ​ഗി സർക്കാർ ഉൻമൂലനം ചെയ്തതെങ്ങനെ?

1400 കോടി ആസ്തി; ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ സാമ്രാജ്യം യോ​ഗി സർക്കാർ ഉൻമൂലനം ചെയ്തതെങ്ങനെ?

 (PTI)

(PTI)

അതീഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ വമ്പൻ ഓപ്പറേഷനിൽ അസദ് മരിച്ചത്

  • Share this:

    ലക്നൗ:  കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഉമേഷ് പാൽ കൊലപാതകക്കേസിൽ ജയിലിലായ മു​ൻ ​എംപിയും ഗുണ്ടാ നേതാവുമായ അ​തി​ഖ് അ​ഹ​മ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിലിനിടെ വെടിയേറ്റ് മരിച്ചത്. അതീഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശ് പോലീസ് സമീപകാലത്തൊന്നും നടത്തിയിട്ടില്ലാത്ത വമ്പൻ ഓപ്പറേഷനിൽ അസദ് മരിച്ചത്.

    അതിഖിന്റെയും കൂട്ടാളികളുടെയും 1400 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും ഈ സ്വത്തുക്കൾ കുറ്റകൃത്യങ്ങൾ ചെയ്ത് സമ്പാദിച്ചതാണെന്നും പൊലീസ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാൻ അതിഖും സംഘവും ഉപയോഗിച്ചിരുന്ന അൻപതോളം ഷെൽ കമ്പനികളെയും കണ്ടെത്തി.

    ”കുറ്റകൃത്യങ്ങൾ നടത്തി സൃഷ്ടിച്ച ഒരു വൻ സാമ്രാജ്യത്തിനു പുറമേ, കഴിഞ്ഞ അൻപതു ദിവസത്തിനുള്ളിൽ അതിഖ് അഹമ്മദിന്റെ സാമ്പത്തിക സാമ്രാജ്യവും തകർക്കപ്പെട്ടു. അയാളുടെ സഹോദരൻ അഷ്‌റഫ് അഹമ്മദ് ജയിലിലായി. മൂത്ത രണ്ട് മക്കളും ജയിലിലാണ്, മൂന്നാമത്തെ മകൻ അസദ് മരിച്ചു, പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾ ജുവനൈൽ ഹോമിലാണ്, ഭാര്യ ഷൈസ്ത പർവീൺ ഒളിവിലാണ്”, ഒരു ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

    Also Read- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സിബിഐ നോട്ടീസ്; ഏപ്രിൽ 16 ന് ഹാജരാകാൻ നിർദേശം

    അതിഖിന്റെ ഷെൽ കമ്പനികളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ഡമ്മി കമ്പനികളാണ് ഇവയെന്നാണ് ഇവിടങ്ങളിൽ നിന്നും കണ്ടെടുത്ത രേഖകൾ നിന്നും വ്യക്തമായത്. അൻപതിലധികം ഷെൽ കമ്പനികൾ ഇഡി കണ്ടെത്തിയിരുന്നു. ഇതിനെല്ലാം പിന്നിൽ അതിഖും ​ഗ്യാങ്ങുമാണ് പ്രവർത്തിച്ചത് എന്നും ഇഡി കണ്ടെത്തി.

    നൂറിലധികം ക്രിമിനൽ കേസുകൾ അതിഖിന്റെ പേരിലുണ്ടെങ്കിലും പലപ്പോഴും ജാമ്യം നേടാനും സ്വതന്ത്രനായി വിലസാനും ഇയാൾക്ക് കഴിഞ്ഞു. 1979-ലാണ് ഇയാൾക്കെതിരെ ആദ്യ കേസ് ഫയൽ ചെയ്തത്, എന്നാൽ സാക്ഷികൾ ഇല്ലാതിരുന്നതിനാൽ ചെയ്തതിനാൽ യുപിയിലെ ഒരു സർക്കാരിനും ഇയാളെ ഒരു കേസിലും ശിക്ഷിക്കാൻ കഴിഞ്ഞില്ല.

    ബി.എസ്‌.പി. എം.എൽ.എ. രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ യോഗി സർക്കാർ ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. കഴിഞ്ഞ മാസമാണ് അതിഖ് അഹമ്മദിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. ഉമേഷ് പാൽ കൊല്ലപ്പെടുന്നത് വരെ അസദ് അഹമ്മദ് എന്ന യുവാവിനെതിരെയും ഒരൊറ്റ ക്രിമിനൽ കേസും രജിസ്റ്റർ ചെയ്തിരുന്നില്ല എന്നാൽ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ അര ഡസനോളം വരുന്ന കൊലയാളികൾക്ക് നേതൃത്വം കൊടുത്തതോടെ അസദ് ഉത്തർപ്രദേശിലെ ‘മോസ്റ്റ് വാണ്ടഡ്’ ക്രിമിനലായി മാറി. അസദിന്റെ തലയ്ക്ക് സർക്കാർ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

    തന്റെ കുടുംബവുമായി ദീർഘകാലമായി ശത്രുത പുലർത്തിയിരുന്ന ഉമേഷ് പാലിന്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ ജയിലിൽ കിടക്കുന്ന അതിഖിൽ നിന്നും അഷ്‌റഫിൽ നിന്നും അസദ് നിർദ്ദേശങ്ങൾ സ്വീകരിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ആ വഴിക്കുള്ള അന്വേഷണവും നടന്ന് വരികയാണ്.

    First published:

    Tags: CM Yogi Adityanath, Gang leader, Lucknow