കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. രണ്ടാഴ്ച മുന്‍പ് കുമരകത്ത് മദ്യപിക്കാനെത്തിയ സംഘത്തെ പൊലീസ് ഓടിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമമെന്നാണ് പൊലീസ് നിഗമനം.
സംഭവ സ്ഥലത്ത് ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്നും എസ്‌ഐ എസ് സുരേഷ് പറഞ്ഞു. വൈകുന്നേരങ്ങളില്‍ ഇവിടങ്ങളില്‍ സമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറഞ്ഞു.
advertisement
Arrest | ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന; എട്ടാം നിലയില്‍ നിന്ന് ചാടി യുവാവ്; ലഹരിമരുന്നുമായി ആറു പേര്‍ പിടിയില്‍
കൊച്ചി: ലഹരിവിരുന്ന് നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആറു പേര്‍ പിടിയില്‍. ഇതിനിടയില്‍ പൊലീസിനെ കണ്ട് ഫ്‌ളാറ്റിന്റ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വീണ് പരിക്കേറ്റു. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റ് തുളച്ച് താഴെ വീണ ഇയാള്‍ക്ക് തൊളെല്ലിന് പരിക്കേറ്റു.
കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു(38). കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ്(25). കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ് നജീബ്(40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു(20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read-KAAPA |കാപ്പ നിയമ വ്യവസ്ഥ ലംഘിച്ച് ന്യൂ ഇയർ ആഘോഷിക്കാൻ എത്തിയ കുറ്റവാളി പോലീസിന്റെ പിടിയിൽ
ഫ്‌ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.

