കാപ്പ നിയമ വ്യവസ്ഥ(KAAPA law) ലംഘിച്ച് ന്യൂ ഇയർ(new year) ആഘോഷിക്കാൻ നാട്ടിലെത്തിയ കുറ്റവാളി(culprit) പൊലീസ് പിടിയിൽ. പള്ളത്താംകുളങ്ങര ആലഞ്ചേരി വീട്ടിൽ കുഞ്ഞൻ എന്ന ആദർശ് ആണ് അറസ്റ്റിലായത്. കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ആദർശ്. മുനമ്പം പൊലീസ് ആണ് ആദർശിനെ പിടികൂടിയത്.
കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് എറണാകുളം റൂറൽ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട ആളാണ് ആദർശ്. സുഹുത്തുക്കുളാടൊപ്പം ന്യൂ ഇയർ ആഘോഷങ്ങൾക്കായി ചെറായിയിൽ എത്തിയതായിരുന്നു. ഇവിടെവെച്ച് പോലീസ് തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനുവിന്‍റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ എ.എല്‍.യേശുദാസ്, എസ്.ഐ ശ്യാംകുമാർ.കെ.എസ്, സി.പി.ഒ മാരായ ലെനീഷ് വി.എസ്, അഭിലാഷ് കെ.എസ്, ബെൻസി.കെ.എ, ലിജിൽ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളം റൂറൽ ജില്ലയില്‍ നടന്ന പ്രത്യേക പരിശോധനയിൽ കരുതൽ തടങ്കലിലായത് 171 പേരാണ്. പുതുവത്സരാഘോഷത്തോടനുന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സാമൂഹ്യ വിരുദ്ധർ, ഗുണ്ടകൾ, മയക്കുമരുന്ന് കടത്തുകാർ എന്നിവരടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. ആലുവ 50, പെരുമ്പാവൂര്‍ 44, മുനമ്പം 39, മൂവാറ്റുപുഴ 27, പുത്തൻകുരിശ് 11, എന്നിങ്ങനെയാണ് അഞ്ച് സബ്ബ് ഡിവിഷനുകളിലായി കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പുതുവത്സരാഘോഷം ജില്ലയില്‍ സമാധാനപരമായിരുന്നു. ഇതിനായി എറണാകുളം റൂറൽ ജില്ലയിൽ പോലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി ആയിരത്തി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ പുതുവത്സര തലേന്ന് മുതൽ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.
Arrest | ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു; റൗഡിലിസ്റ്റിൽപെട്ട കോടാലി ഷിജു പിടിയില്‍
കല്പറ്റ: ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥിരം പ്രതിയും പുല്‍പ്പള്ളിയിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ പുല്‍പ്പള്ളി അമരക്കുനി സ്വദേശി ഷിജു (കോടാലി ഷിജു -44) പൊലീസ് പിടിയിലായി. കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി 13 കേസുകളില്‍ പ്രതിയാണ് കോടാലി ഷിജു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഭാര്യ പ്രസീതയെ (44) ഷിജു ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. നാലു വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രസീതയെ ഷിജു തന്നെയാണ് വിമാന ടിക്കറ്റടക്കം എടുത്തുനല്‍കി വിളിച്ചുവരുത്തിയത്. അതിനുശേഷം കുടുംബമായി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോയതിനുശേഷം കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ അമ്പിലേരിയിലെ ആലക്കല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലത്തെത്തിയത്.
ബുധനാഴ്ച രാത്രി എട്ടുമണിവരെ ഷിജു വീട്ടിലുണ്ടായിരുന്നു. പിന്നീട് പുല്‍പ്പള്ളിയിലെ വീട്ടിലേക്കുപോയി. അതിനുശേഷം ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിനിടെ ഭാര്യയുമായി വാക്കുതര്‍ക്കമായി. ഇതേതുടര്‍ന്ന് അമ്പിലേരിയില്‍ തിരിച്ചെത്തിയ ഷിജു ഭാര്യയെ ആക്രമിക്കുകയായിരുന്നു.
വധശ്രമം, പൊലീസിനെ ആക്രമിക്കല്‍, ആയുധം കൈവശം വെക്കല്‍, മയക്കുമരുന്ന് കൈവശം വെക്കല്‍, ആനയെ വെടിവെച്ചുകൊന്ന കേസ് തുടങ്ങിയ ഒട്ടേറെ കേസുകളിലാണ് ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന് രൂപവത്കരിച്ച ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള പ്രത്യേക സംഘവും കല്‍പ്പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. പ്രമോദ്, പുല്‍പ്പള്ളി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.