തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം. നഴ്സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടർ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ പരിക്കേറ്റില്ല. പരിക്കേറ്റ നഴ്സിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്പെഷൽ ബ്രാഞ്ച് എ സി പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പരിശോധന നടത്തി.
Also Read- Gold Theft| ശ്രീകണ്ഠൻനായർ എന്തിന് സ്വർണകുരിശ് പണയം വച്ചു? തൊണ്ടി മോഷണ സംശയത്തിന് കാരണം
advertisement
രണ്ടു ദിവസം മുൻപ് രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവർ മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും നഴ്സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു. ഇതു സംബന്ധിച്ചു ആശുപത്രി അധികൃതർ ചവറ പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
മാസ്ക് വയ്ക്കാൻ പറഞ്ഞത് പ്രകോപന കാരണമായെന്ന് നഴ്സ് ശ്യാമിലി പറഞ്ഞു. രോഗിക്ക് ചികിത്സ നിഷേധിച്ചില്ല.
രോഗിയുടെ ഇ സി ജി എടുത്തു. ഇഞ്ചക്ഷൻ എടുത്തിട്ട് കുറവില്ലെങ്കിൽ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യാമെന്നു പറഞ്ഞു. നാലഞ്ചു പേർ മാസ്ക് വയ്ക്കാതെ നിന്നു. ഇവരോട് മാസ്ക് വയ്ക്കാൻ നിർദ്ദേശിച്ചു. അസഭ്യം പറയുകയും ചോദ്യം ചെയ്ത ആംബുലൻസ് ഡ്രൈവറെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും ശ്യാമിലി പറഞ്ഞു. ഈ മാസം 19നായിരുന്നു ഇത്.
ആക്രമണം അപലപനീയം: മന്ത്രി വീണാ ജോർജ്
നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക്കുന്നത്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. പോലീസ് കമ്മീഷണറെ വിളിച്ച് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
