HOME /NEWS /Crime / Drug Seized | ഗൂഗിള്‍ പേയിലൂടെ ഇടപാട്; ബെംഗളൂരുവില്‍ നിന്ന് MDMAയുമായെത്തിയ യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍

Drug Seized | ഗൂഗിള്‍ പേയിലൂടെ ഇടപാട്; ബെംഗളൂരുവില്‍ നിന്ന് MDMAയുമായെത്തിയ യുവതിയടക്കം 3 പേര്‍ അറസ്റ്റില്‍

ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്ന് സിറ്റി ഷാഡോ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്ന് സിറ്റി ഷാഡോ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്ന് സിറ്റി ഷാഡോ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

 • Share this:

  ബെംഗളൂരുവില്‍  നിന്ന് എംഡിഎംഎയുമായി തൃശൂരിലേയ്ക്കു വന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘം അറസ്റ്റിൽ. തൃശൂർ കിഴക്കേക്കോട്ടയിൽ കാർ തടഞ്ഞ് പൊലീസ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് വാങ്ങി തൃശൂരിലേക്ക് മൂന്നു പേർ മടങ്ങിയിട്ടുണ്ടെന്ന് സിറ്റി ഷാഡോ പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

  തൃശൂർ കൊക്കാലെ സ്വദേശിനിയായ സഞ്ജുന, പൂത്തോൾ സ്വദേശി മെബിൻ, ചേറൂർ സ്വദേശി കാസിം എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത് അറസ്റ്റിലായ യുവതി ട്രാവൽസ് ഉടമ കൂടിയാണ്. മൂവര്‍ സംഘത്തെ പിടികൂടുന്നതിനായി ദേശീയപാതയിൽ പലയിടത്തായി ഷാഡോ പൊലീസ് നിലയുറപ്പിച്ചിരുന്നു. കാറിന്റെ നമ്പർ അടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.. രാവിലെ പതിനൊന്നു മണിയോടെ മണ്ണുത്തി ദേശീയപാതയിൽ കണ്ട കാറിനെ. പിൻതുടർന്ന് വണ്ടി നഗരത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുമ്പോൾ പൊലീസ് ജീപ്പ് കുറുകെയിട്ട് തടയുകയായിരുന്നു.

   Also Read- കഞ്ചാവിന്‍റെ നിലവാരം സ്വയം ഉപയോഗിച്ച് നോക്കും; വില്‍പ്പനയ്ക്ക് രഹസ്യ കോഡ്, പള്‍സര്‍ ജംഷീദ് പിടിയില്‍

  സഞ്ജനയുടെ ഹാൻഡ് ബാഗിനുള്ളിൽ നിന്നാണ് അരലക്ഷം രൂപ വിലമതിക്കുന്ന പതിനെട്ട് ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.  ബെംഗളൂരുവില്‍ ലഹരിവ്യാപാരിയായ വയനാട് സ്വദേശിയാണ് ഇവർക്കു ലഹരിമരുന്നു നൽകിയത്.  ഗൂഗിൾ പേ വഴിയാണ് പണമിടപാടുകളെല്ലാം സംഘം നടത്തിയത്. ചെന്ത്രാപ്പിന്നിയിലെ ട്രാവൽസ് ഉടമയാണ് ഇവർ.

  അറസ്റ്റിലായ മെബിൻ ശരീരത്തിൽ പച്ചകുത്തുന്നത് തിളങ്ങാൻ വേണ്ടി പ്രത്യേക മിശ്രിതം വികസിപ്പിച്ചെടുത്ത ആളാണ്. യു.എ.ഇയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനാണ് കാസിം. മൂന്നു ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. കാസിമും സഞ്ജനയും ടൂറിസം കോഴ്സില്‍ സഹപാഠികളായിരുന്നു. ദിർഘകാലമായി എംഡിഎംഎ ഉപയോഗിക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

  കഞ്ചാവ് കൊണ്ട് ലഡുവും കുക്കീസും ഉണ്ടാക്കി; ധാബയില്‍ നടന്നത് ലക്ഷങ്ങളുടെ കച്ചവടം

  ഗുജറാത്തിലെ ഗാന്ധിനഗറില്‍ കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച കുക്കീസുമായി മൂന്നുപേര്‍ പിടിയില്‍. ഗാന്ധിനഗറിലെ ഭട്ട് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ധാബയില്‍നിന്നാണ് ജയ് കിഷന്‍ ഠാക്കൂര്‍, അങ്കിത് ഫുല്‍ഹാരി, സോനു എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്) പിടികൂടിയത്.  1.59 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ഓയിലും കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച പലഹാരങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

   Also Read- മദ്യപാനികള്‍ പരസ്പരം അടികൂടി; തടയാനെത്തിയ പോലീസിന് നേരെ ആക്രമണം, 5 പേര്‍ പിടിയില്‍

  ഭട്ട് ഗ്രാമത്തിലെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന 'ചുലാ ചിക്കന്‍' എന്ന ധാബ കേന്ദ്രീകരിച്ച് വ്യാപക ലഹരിവില്‍പ്പന നടക്കുന്നതായി എ.ടി.എസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഞായറാഴ്ച ധാബയില്‍ പരിശോധന നടത്തിയത്. കഞ്ചാവ് കുക്കീസ് വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ഉദ്യോഗസ്ഥര്‍  സ്ഥലത്ത് ലഹരിവില്‍പ്പന നടക്കുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് എ.ടി.എസ്. സംഘം വിശദമായ പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. റെയ്ഡില്‍ കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച കുക്കീസും ലഡുവും അടക്കമുള്ള പലഹാരങ്ങള്‍ കണ്ടെടുത്തു.

  കഞ്ചാവ് ഓയില്‍ കൊണ്ട് നിര്‍മിച്ച ഒരു കുക്കീസിന് നാലായിരം രൂപയാണ് പ്രതികള്‍ ഈടാക്കിയിരുന്നത്. ഇത്തരം കുക്കീസ് ഹോം ഡെലിവറിയായും നല്‍കിയിരുന്നു. കുക്കീസിനും ലഡുവിനും പുറമേ കഞ്ചാവ് ഓയില്‍ മാത്രമായും പ്രതികള്‍ വില്‍പ്പന നടത്തിയിരുന്നു. ഒരു ഗ്രാം കഞ്ചാവ് ഓയിലിന് 2500 മുതല്‍ 3000 രൂപ വരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്.

  എ.ടി.എസ്. സംഘം അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ഗാന്ധിനഗര്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പോലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഏതെങ്കിലും മാഫിയയുടെ ഭാഗമാണോ എന്നതടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

  First published:

  Tags: Drug Seized, MDMA, Thrissur