യുവതി നല്‍കിയ പരാതി അനുസരിച്ച് കോവിഡ് സ്ഥിരീകരിച്ച് കോവിഡ് സെന്‍ററിൽ പ്രവേശിപ്പിച്ച പതിനൊന്നു വയസുള്ള ഒരു ബന്ധുവിന്‍റെ കൂട്ടിനായാണ് ഇവർ ക്വറന്‍റീന്‍ കേന്ദ്രത്തിലെത്തിയത്. പത്തുമാസം പ്രായമായ മകളും ഒപ്പമുണ്ടായിരുന്നു. യുവതി കുഞ്ഞുമൊത്ത് കഴിഞ്ഞിരുന്ന മുറിയിൽ ചൂട് വെള്ളം നൽകാനെന്ന വ്യാജെന എത്തുന്ന പ്രതി പലതവണ പീഡന ശ്രമം നടത്തി. എന്നാൽ യുവതി എതിർത്ത് നിന്നതോടെ കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മൂന്ന് തവണ പീഡനത്തിനിരയായെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
advertisement
കുടുംബത്തെ ഉപദ്രവിക്കുമെന്ന യുവാവിന്‍റെ ഭീഷണിയിൽ ഭയന്നതിനെ തുടർന്നാണ് യുവതി പരാതി നൽകാൻ ആദ്യം തയ്യാറാകാതിരുന്നത്. എന്നാൽ മാസങ്ങൾക്ക് ശേഷം പരാതിയുമായെത്തുകയായിരുന്നു. പ്രതി വൈകാതെ തന്നെ അറസ്റ്റിലാവുകയും ചെയ്തു. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.