ആശ്രമത്തിനുള്ളിൽ സന്യാസിനി കൂട്ടബലാത്സംഗത്തിനിരയായി; 12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Last Updated:

വിവാദ സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടപെടലിനെ തുടർന്ന് കേസിലെ മുഖ്യപ്രതികളായ ദീപക് റാണ (18) ആശിഷ് റാണ (18) എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു

റാഞ്ചി: ആശ്രമത്തിനുള്ളിൽ അതിക്രമിച്ച് കയറി സന്യാസിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഝാർഖണ്ഡിലെ ഗോഡ ജില്ലയിലെ റാണിദിഹിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രമം അരങ്ങേറിയത്. പുലർച്ചെ രണ്ടരയോടെ ആശ്രമ മതില്‍ ചാടിക്കടന്നെത്തിയ നാലംഗ സംഘം ഇവിടെ താമസക്കാരിയായ 46കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ഇരയാക്കപ്പെട്ട സ്ത്രീ ഉൾപ്പെടെ അഞ്ച് വനിതകളും ഒരു സന്യാസിയുമായിരുന്നു ഈ സമയം ആശ്രമത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമം. വിവാദ സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടപെടലിനെ തുടർന്ന് കേസിലെ മുഖ്യപ്രതികളായ ദീപക് റാണ (18) ആശിഷ് റാണ (18) എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രണ്ടു പേരും ചേർന്നാണ് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് പന്ത്രണ്ട് വയസുകാരന്‍ പിടിയിലാകുന്നത്. ആശ്രമത്തിന്‍റെ പരിസര പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികളെന്നാണ് പൊലീസ് സൂപ്രണ്ടന്‍റ് വൈ.എസ്.രമേശ് അറിയിച്ചത്. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം അറസ്റ്റിലായ പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് യാതൊരു വീഴ്ചയും ഉണ്ടാകാത്ത തരത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
advertisement
You may also like:Covid 19 | സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ [NEWS]Ikhlaq Salmani| കൈവെട്ടിയത് മുസ്ലീം ആയതിനാൽ; പീഡന പരാതി കെട്ടിച്ചമച്ചതെന്ന് കുടുംബം [NEWS] മദാമ്മയുടെ ഹൈടെക് തട്ടിപ്പ് ഐഡിയപരമായി പൊളിച്ചടുക്കി മലയാളി ; കുറിപ്പ് വൈറൽ [NEWS]
സ്ഥലത്തു നിന്നു ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാൻ ഒരവസരം പോലും നൽകില്ലെന്നും ശിക്ഷ ഉറപ്പാക്കുന്ന എല്ലാ തെളിവുകളും ഹാജരാക്കുമെന്നുമാണ് ഉന്നത പൊലീസ് മേധാവി ഉറപ്പു നൽകുന്നത്.
advertisement
ആചാരപരമായ ഒരു ചടങ്ങിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സന്യാസിനി ആശ്രമത്തിലെത്തിയത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് മടങ്ങിപ്പോകാനാകാതെ ഇവിടെത്തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആശ്രമത്തിനുള്ളിൽ സന്യാസിനി കൂട്ടബലാത്സംഗത്തിനിരയായി; 12കാരൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement