ഓട്ടോറിക്ഷയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ 56 കാരൻ പിടിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
അമ്മ സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ കയറിയ സമയത്ത് ഒട്ടോ ഡ്രൈവറായ വത്സൻ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കണ്ണൂർ: ഏഴ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കണ്ണൂർ കൂത്തുപറമ്പിൽ 56 കാരൻ പിടിയിൽ. മെരുവമ്പായി കണ്ടംകുന്നിൽ വത്സനാണ് പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്ത് 22 നാണ് കേസിനാസ്പദമായ സംഭവം.
പ്രതിക്ക് എതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കുട്ടിയും അമ്മയും മാവേലി സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ വന്നതായിരുന്നു. വത്സന്റെ ഓട്ടോയിലാണ് ഇരുവരും യാത്ര ചെയ്ത് എത്തിയത്. അമ്മ സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ കയറിയ സമയത്ത് ഒട്ടോ ഡ്രൈവറായ വത്സൻ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി.
Location :
First Published :
September 12, 2020 3:44 PM IST