കമ്പം നാട്ടുകാൽ തെരുവിൽ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. ഇവിടുത്തെ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ, ഭാര്യ നിത്യ, മൃതദേഹം നീക്കം ചെയ്യാൻ സഹായിച്ച വിനാദ് കുമാറിൻറെ സുഹൃത്ത് രമേശ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രകാശിന് വിനാദ് കുമാറിൻറെ ഭാര്യ നിത്യയുമായി അവിഹിതമായ ബന്ധം ഉണ്ടായിരുന്നു. തൻറെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രകാശ് പീഡിപ്പിച്ചിരുന്നതെന്നാണ് നിത്യ പോലീസിനോട് പറഞ്ഞത്.
ഇത് കണ്ടെത്തിയ വിനോദ് പ്രകാശിനെ വധിക്കാൻ പദ്ധതി തയാറാക്കി. ഇതിനിടെ ഈ മാസം 21 മുതൽ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രകാശിൻറെ ഭാര്യ കനിമൊഴി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങിയിരുന്നു. മൊബൈൽ ഫോണിലെ കോളുകൾ പൊലീസ് പരിശോധിച്ചപ്പോൾ നിത്യയുമായി നിരന്തരം ഏറെ നേരം സംസാരിച്ചിരുന്നതായും കണ്ടെത്തി.
advertisement
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമായതോടെ വിനോദും നിത്യയും വില്ലേജ് ഓഫീസർ കണ്ണന് മുന്നിലെത്തി കുറ്റം ഏറ്റു പറഞ്ഞു. കണ്ണൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. സംഭവ ദിവസം പ്രകാശ്, വിനോദ് കുമാറിനൊപ്പം അയാളുടെ വീട്ടിലെത്തി മദ്യപിച്ചു. മദ്യ ലഹരിയിലായതോടെ വിനോദ് കുമാർ പ്രകാശിൻറെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി.