പതിനഞ്ചുകാരി അമ്മയായി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ

Last Updated:

വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനി അമ്മയായ കേസിൽ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹിയായ രഞ്ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകൂട്ടിയുടെ വിദ്യാലയത്തിന് സമീപം താമസിക്കുന്ന പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. തുടർന്ന് നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയാക്കി.
കഴിഞ്ഞ ദിവസം വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞത്.  അടുത്ത ദിവസം പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നല്‍കി. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രഞ്ജിതിനെ അറസ്റ്റ് ചെയ്തു.
advertisement
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കാൻ ശ്രമം; നാല് അതിഥി തൊഴിലാളികൾ അറസ്റ്റിൽ
കോഴിക്കോട്: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കാൻ ശ്രമിച്ച നാല് അതിഥി തൊഴിലാളികൾ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെയാണ് ബലാത്സംഗം ചെയ്ത് കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പ്‌ളാറ്റ്‌ഫോമില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. സംഭവത്തിൽ ഉത്തര്‍പ്രദേശ് സ്വദേശികളായ ഇക്‌റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. വാരണാസിയില്‍ നിന്ന് ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ വെച്ചാണ് യുവാക്കള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച യുവാക്കള്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ കേരളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. പാലക്കാട് എത്തിക്കുകയും, അവിടെ നിന്ന് റോഡ് മാര്‍ഗം കോഴിക്കോട് എത്തിക്കുകയുമായിരുന്നു. പാളയം ബസ്റ്റാന്റിന് സമീപത്തെ വാടക മുറിയിൽ പെൺകുട്ടിയെ എത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
advertisement
ഇന്ന് രാവിലെ അവശനിലയിലായ പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു പ്രതികൾ. പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്ക് നടക്കുന്ന പെൺകുട്ടിയിൽനിന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ച് അറിയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ നാലുപേരെയും ആർപിഎഫ് പിടികൂടിയത്. സ്റ്റേഷൻ വളപ്പിൽനിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആർപിഎഫ് കസബ പൊലീസിന് കൈമാറി. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ഉത്തർപ്രദേശിലുള്ള ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനഞ്ചുകാരി അമ്മയായി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement