TRENDING:

Anagamaly infant health improves| അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ

Last Updated:

കഴിഞ്ഞ 18നാണ് അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിന് ക്ഷതം ഏറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുഞ്ഞ് കരയുകയും തനിയെ കൈകാലുകൾ അനക്കുകയും കണ്ണ് തുറക്കുകയും ചെയ്തു.
advertisement

ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുഞ്ഞിന്റെ ഈ മാറ്റങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയക്ക് ശേഷം 48 മണിക്കൂർ കുഞ്ഞ് നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ ഉച്ചയോടു കൂടിയാണ് കുഞ്ഞിനെ ശസ്ത്രക്രിയ പൂർത്തിയാക്കി ന്യൂറോ വിഭാഗം ഐസിയുവിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. 56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് തലയ്ക്കേറ്റ ക്ഷതം കാരണം തലച്ചോറിൽ നീർക്കെട്ടും രക്തസ്രാവവും ഉണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് നീക്കുകയും തലച്ചോറിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു.

TRENDING:തലച്ചോറിന് പരിക്കേറ്റ് സംസാരശേഷി നഷ്ടമായി; രണ്ട് മാസത്തിന് ശേഷം യുവതി സംസാരിക്കുന്നത് നാല് വ്യത്യസ്ത ശൈലിയിൽ [NEWS]ഒറ്റമുറി ലൊക്കേഷൻ, ഒരു കുറ്റാന്വേഷകൻ, ഒരു കൊലപാതകി, ഒരേയൊരു അഭിനേതാവ്; ക്രൈം ത്രില്ലർ 'സോളമൻ' ശ്രദ്ധേയമാവുന്നു [NEWS]കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പാർട്ടിയിലെ ഒരു വിഭാഗം വേട്ടയാടി; കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് [NEWS]

advertisement

കഴിഞ്ഞ 18നാണ് അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് തലച്ചോറിൽ ക്ഷതമേറ്റ കുഞ്ഞിനെ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. കുഞ്ഞിന്റെ ചികിത്സാ ചെലവ് വഹിക്കുന്നത് ശിശുക്ഷേമസമിതിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റുവെന്നായിരുന്നു അച്ഛൻ ആദ്യം പറഞ്ഞത്. പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതി ഷൈജു തോമസ് റിമാൻഡിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Anagamaly infant health improves| അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി; പ്രതീക്ഷ നൽകുന്നതെന്ന് ഡോക്ടർമാർ
Open in App
Home
Video
Impact Shorts
Web Stories