വർക്കലയിൽ ബിനീഷുമായി ബന്ധമുള്ള ചില കേന്ദ്രങ്ങളിലും തലസ്ഥാനത്തെ ചില സ്ഥാപനങ്ങളിലും ഇഡി വരും ദിവസങ്ങളിൽ പരിശോധന നടത്തും. 2006 മുതൽ ആരോഗ്യവകുപ്പിനു മരുന്നു വിതരണം ചെയ്ത കമ്പനിളുമായി ബിനീഷിനുള്ള ബിനാമി ബന്ധങ്ങളും പരിശോധിക്കും. ഗോവയിലും ബെംഗലുരുവിലും ബിസിനസ് ബന്ധങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Also Read ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാലുദിവസത്തേക്ക് കൂടി നീട്ടി
ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡിൽ നടന്ന മുഴുവൻ ഇടപാടുകളും പരിശോധിക്കും. അനൂപ് ബെംഗലുരുവിലായിരിക്കെ ഈ കാർഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാർഡുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നത്.
advertisement
Location :
First Published :
November 08, 2020 6:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bineesh Kodiyeri | ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും; റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തങ്ങുന്നു