Bineesh Kodiyeri| ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നാലുദിവസത്തേക്ക് കൂടി നീട്ടി
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇഡി അധികൃതർ ചികിത്സ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

News18 Malayalam
- News18 Malayalam
- Last Updated: November 7, 2020, 6:24 PM IST
ബെംഗളൂരു: മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതി കസ്റ്റഡി കാലാവധി നീട്ടിനൽകിയത്. കസ്റ്റഡി കാലാവധി നീട്ടണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.
Also Read- ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ലഭിച്ചെന്ന് ഇഡി കോടതിയിൽ നേരത്തെ ബിനീഷിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 5 ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലവധി ഇന്ന് തീരുന്നമുറയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഇഡി അപേക്ഷ നല്‍കിയത്.
Related News- നിർണായക നീക്കവുമായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ; ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതായി ഇഡി കോടതിയില്‍ പറഞ്ഞിരുന്നു. അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഇഡി തന്നെ കാര്‍ഡ് വീട്ടില്‍ കൊണ്ടുവന്നതാണെന്ന് സംശയം പ്രകടിപ്പിച്ച ബിനീഷിന്റെ ഭാര്യ റെയ്ഡില്‍ കാര്‍ഡ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പുവെക്കാന്‍ തയാറായിരുന്നില്ല.
Also Read 'കാർഡ് വീട്ടിലുണ്ടെന്ന് അറിയാമെങ്കിൽ കത്തിച്ചു കളയില്ലേ'; ബിനീഷ് കോടിയേരിയെ വെട്ടിലാക്കി ഭാര്യാ മാതാവ് ചാനൽ ചർച്ചയിൽ
പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അതേസമയം ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇഡി അധികൃതർ ചികിത്സ നിഷേധിച്ചുവെന്ന് ബിനീഷിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് എന്‍സിബി കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.
Also Read- ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് ലഭിച്ചെന്ന് ഇഡി കോടതിയിൽ