ഓണാവധി ആയതിനാൽ അഞ്ച് ദിവസത്തിന് ശേഷം ഇന്ന് രാവിലെ ബാങ്ക് തുറക്കാനെത്തിയ സെക്രട്ടറിയാണ് പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോൾ ജനൽ കമ്പികൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്ന് വ്യക്തമായി. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്ത് നാലര കിലോ സ്വർണ്ണവും നാലരലക്ഷം രൂപയും കൊണ്ടുപോയിട്ടുണ്ട്. പണയ ഉരുപ്പടികളാണ് മോഷണം പോയതെന്ന് ബാങ്കിന്റെ പ്രസിഡന്‍റ് പ്രദീപ് പറഞ്ഞു.
You may also like:സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് സായി ശ്വേതയുടെ പരാതി; അനുഭവമാണ് കുറിച്ചതെന്ന് ശ്രീജിത്ത് പെരുമന [NEWS]ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് കാരണവരുടെ സ്ഥാനത്ത് മോഹൻലാൽ [PHOTO] സെവൻത് ഡേ സിനിമയിൽ ടൊവിനോ വന്നത് എങ്ങനെ? നിർമ്മാതാവ് വെളിപ്പെടുത്തുന്നു [NEWS]
advertisement
തെളിവ് നശിപ്പിക്കാൻ സിസിടിവി ക്യാമറയും ഹാർഡ് ഡിസ്കും, കമ്പ്യൂട്ടറും മോഷ്ടാക്കൾ കൈക്കലാക്കി. ഫൊറൻസിക് വിദഗ്ധരും ഡോഗ് സക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ബാങ്കിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.
