ഓച്ചിറ മുണ്ടുകോട്ടയിൽ ഷെഫീക്ക് നടത്തുന്ന കടയിൽ മുടിവെട്ടാനെത്തിയ പ്രതികൾ, പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കൂലി നൽകാത്തതിനെത്തുടർന്ന് ഷെഫീക്ക് പണം ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പ്രതികൾ കടയിൽ അതിക്രമിച്ചു കയറി ഷെഫീക്കിനെ പാറക്കല്ല് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
അറസ്റ്റിലായവരിൽ ഒന്നാം പ്രതിയായ അജയ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ മുൻപ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
Location :
Alappuzha,Kerala
First Published :
Mar 08, 2026 9:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുടിവെട്ടിയ പണം ചോദിച്ച ബാർബർ ഷോപ്പ് ഉടമയെ യുവാക്കൾ കല്ലുകൊണ്ട് മർദിച്ചു
