Also Read- ആറുമാസത്തിന് ശേഷം സംസ്ഥാനത്ത് ബാറുകൾ തുറക്കുമോ? വ്യാഴാഴ്ച നിർണായക യോഗം
ഹോട്ടൽ തുടങ്ങാൻ ഉൾപ്പെടെ പല ആവശ്യങ്ങൾക്കും ബിനീഷ് നിരവധി തവണ പണം നൽകി സഹായിച്ചിരുന്നതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും മറ്റു പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങൾക്കുമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ഇഡി ഓഫീസിൽ എത്തിയ ബിനീഷ് കോടിയേരി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങശളോട് പ്രതികരിച്ചില്ല.
advertisement
Also Read- യു വി ജോസിന്റെ മൊഴികൾ പരിശോധിച്ച് സിബിഐ; സന്തോഷ് ഈപ്പനെ വീണ്ടും വിളിച്ചുവരുത്തിയേക്കും
കഴിഞ്ഞദിവസം രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിനീഷ് കോടിയേരി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചത്. അനൂപ് മുഹമ്മദുമായുള്ള പണമിടപാടുകൾ, ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബംഗളൂരു ബീ ക്യാപിറ്റൽസ് ഫോറെക്സ് ട്രേഡിങ് കമ്പനിയുടെ സാമ്പത്തിക സ്രോതസ് എന്നിവയാണു പ്രധാനമായും അന്വേഷിക്കുക. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്റെ മൊഴി.
ഈ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ഇവരെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ബിനീഷിന് ഹാജരാകാൻ നോട്ടീസ് അയച്ചത്. കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ ബിനീഷ് അടക്കം മൂന്നു പേർക്ക് വൻതോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.