കൊച്ചി: ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡിയുടെ കൊച്ചി ഓഫീസാണ് കേസെടുത്തത്. ബിനീഷിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11ന് അസി. ഡയറക്ടര്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് നൽകിയ കത്തിലാണ് കേസെടുത്ത കാര്യം വ്യക്തമാക്കുന്നത്.
1967 ലെ യുഎപിഎ നിയമത്തിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതായും അതിനാല്‍ ബിനീഷിന്റേതായി കണ്ടെത്തുന്ന ആസ്തി വകകള്‍ ഇഡിയെ അറിയിക്കാതെ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ മാസം ഒൻപതിന് ബിനീഷിനെ ഇഡി കൊച്ചിയിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച അന്വേഷണവുമായിബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചെന്നും ബിനീഷ് കമ്പനിയുടെ ഡയറക്ടറാണെന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.