നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 7 അംഗസംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. ബിജെ പി - ആർഎസ്എസ് പ്രവർത്തകനാണ് കൊല്ലപ്പെട്ട ശരത് ചന്ദ്രൻ.
നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന് കുത്തേറ്റു
കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് കുത്തേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാനും സിപിഎം അംഗവുമായ കെ വി തോമസിനാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
advertisement
കെ വി തോമസിന്റെ വീട്ടിൽവച്ചാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ് തോമസിനെ ആദ്യം കോതമംഗലത്തും തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബന്ധുവായ പ്രതിയെക്കുറിച്ച് സൂചന ലഭിച്ച പൊലീസ് തിരച്ചിൽ ഊർജിതമാക്കി.