Bomb Blast| തല ചിതറിത്തെറിച്ചത് വധൂവരന്‍മാര്‍ക്ക് മുന്നില്‍; ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യം പുറത്ത്

Last Updated:

കണ്ണൂർ തോട്ടടയിൽ വിവാഹപാർട്ടിക്കിടെ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂര്‍ (Kannur) തോട്ടടയില്‍ (Thottada) വിവാഹ സംഘത്തിനൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യം പുറത്തുവന്നു. ബോംബ് വീണ് പൊട്ടുന്നതാണ് (Bomb Blast) ദൃശ്യത്തിലുള്ളത്. വധൂവരന്‍മാര്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നത്. തല ചിതറിത്തെറിച്ചത് വധൂവരന്‍മാർ അടക്കമുള്ള ആള്‍ക്കൂട്ടത്തിനിടയിലാണ്.
വിവാഹ സംഘത്തിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം. തല പൊട്ടിയെന്നും ചോരയും ഇറച്ചിയും വീണെന്നും ഓടുന്നതിനിടയില്‍ ചിലര്‍ വിളിച്ച് പറയുന്നുണ്ട്. ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറില്‍ ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം.
ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടര്‍ന്ന് ഇവര്‍ ബോംബെറിഞ്ഞപ്പോള്‍ ഇതേസംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ തലയില്‍ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.
advertisement
സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ, തോട്ടട സ്വദേശി സനാദ് എന്നിവരാണ് അറസ്റ്റിലായത്. ബോംബിന് പുറമേ മറ്റൊരു വാഹനത്തിൽ വടിവാളുമായി എത്തിയ സംഘത്തിൽപ്പെട്ടയാളാണ് സനാദ്.
ഏച്ചൂരിലെ മിഥുന്റെ വീടിന് സമീപത്ത് വച്ചാണ് ബോംബ് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവിടെ നിന്നും ബോംബ് നിർമ്മിച്ചതിന്റെ തെളിവുകളും സ്ഫോടകവസ്തുക്കളുടെ അവശിഷ്ടവും പൊലീസ് കണ്ടെടുത്തു. നിർമ്മിച്ച ബോംബുകളിൽ ഒന്ന് മിഥുന്റെ വീടിന് സമീപം തന്നെ സ്ഫോടനം നടത്തി പരീക്ഷിച്ചു.
advertisement
ബോംബ് കൂടാതെ കാറിൽ വടിവാളുമായി മറ്റൊരു സംഘം കൂടി വിവാഹ വീടിന് സമീപത്ത് എത്തി. സ്ഫോടനത്തിന് മുൻപായി ഗോകുൽ വടിവാൾ വീശീ. ബോംബുണ്ടാക്കിയ മിഥുൻ, ഗോകുൽ, വടിവാളുമായി എത്തിയ സനാദ് എന്നിവരാണ് അറസ്റ്റിലായതെന്ന് കണ്ണൂർ എസി പി പി പി സദാനന്ദൻ പറഞ്ഞു.
ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി.കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലാകാനുണ്ട്. ആദ്യം അറസ്റ്റിലായ ഏച്ചൂർ സ്വദേശി അക്ഷയ് റിമാൻഡിലാണ്. താഴെ ചൊവ്വയിലെ പടക്കക്കടയിൽ നിന്നും പടക്കം വാങ്ങി ഇതിന്റെ വെടിമരുന്ന് ഉപയോഗിച്ചാണ് ബോംബ് ഉണ്ടാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Bomb Blast| തല ചിതറിത്തെറിച്ചത് വധൂവരന്‍മാര്‍ക്ക് മുന്നില്‍; ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ പുതിയ ദൃശ്യം പുറത്ത്
Next Article
advertisement
Love Horoscope December 30 |സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
സ്‌നേഹം തുറന്നു പ്രകടിപ്പിക്കാൻ ശ്രമിക്കണം ; നിങ്ങളുടെ വ്യക്തിത്വം മാറ്റാൻ ശ്രമിക്കരുത്: പ്രണയഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ശക്തമായ വൈകാരിക ബന്ധങ്ങൾ അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് അനിശ്ചിതത്വം, ആശയവിനിമയ തടസ്സങ്ങൾ നേരിടേണ്ടി വരാം

  • തുലാം രാശിക്കാർക്ക് കോപം നിയന്ത്രിച്ച് സംഘർഷങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

View All
advertisement