ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉടൻ തന്നെ പരിസരവാസികൾ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ ജോലിചെയ്യുന്ന മകന്‍ സജിന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നു ഫോണില്‍ വീട്ടിലേക്കു വിളിച്ചു. എന്നാൽ ഇരുവരും ഫോൺ എടുക്കാത്തതിനാല്‍ അയല്‍വാസിയെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അയല്‍വാസി വന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടത്. വീടിന്റെ കതകുകള്‍ തുറന്ന നിലയിലായിരുന്നു.
advertisement
ബിനുവിനെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമെ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. ഇവർ തമ്മിൽ ഏറെനാളായി കുടുംബപ്രശ്നം രൂക്ഷമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡി.വൈ.എസ്.പി ജി. അജയനാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മേൽനടപടികൾ സ്വീകരിച്ച് വരുന്നു.