പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും ക്രൂരമർദനം; 3 പേർ കസ്റ്റഡിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
തുണിക്കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്തെന്ന് ആരോപിച്ച് കാർ യാത്രക്കാരനായ സൈനികനും സഹോദരനും ഉടമയുടെ ക്രൂര മർദനം. അക്രമത്തിൽ പരുക്കേറ്റ് കോട്ടവിള സ്വദേശിയായ സൈനികൻ സിജു (28) പാറശാല താലൂക്ക് ആശുപത്രിയിലും തലയ്ക്കു പരിക്കേറ്റ സഹോദരൻ സിനു (30) മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ ആണ്.
ഇന്നലെ രാത്രി 8ന് ദേശീയപാതയിൽ മുസ്ലിം പള്ളിക്ക് മുന്നിൽ ആണ് സംഭവം. തുണിക്കടയ്ക്ക് മുന്നിൽ കാർ പാർക്ക് ചെയ്തു പുറത്ത് പോയതിനെ കട ഉടമ ആയുബ്ഖാൻ ചോദ്യം ചെയ്തത് ആണ് സംഭവങ്ങൾക്ക് തുടക്കം. യാത്രക്കാർ പ്രതികരിച്ചതോടെ കയ്യാങ്കളിയായി. ഇതിനിടയിൽ കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവർ യാത്രക്കാരെ മർദിക്കുകയായിരുന്നു.
സംഘട്ടനത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പാറശാല പൊലീസ് പിടികൂടി.
Location :
Parassala,Thiruvananthapuram,Kerala
First Published :
January 18, 2024 1:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പാർക്കിങ്ങിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് സൈനികനും സഹോദരനും ക്രൂരമർദനം; 3 പേർ കസ്റ്റഡിയില്‍