TRENDING:

ബാറിൽ വെച്ച് ബൗൺസർമാർ വസ്ത്രം വലിച്ചുകീറി; പരാതിയുമായി ഡൽഹി സ്വദേശിനി

Last Updated:

തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ബൗൺസർമാർ മർദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡൽഹി : ബാറിലെ ബൗൺസർമാർ തന്‍റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി. ദക്ഷിണ ഡൽഹിയിലെ ബാറിൽ കയറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ബൗൺസർമാർ മർദ്ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. എഫ്‌ഐആർ ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു.
advertisement

യുവതിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയി. യുവതിയും സുഹൃത്തുക്കളും ഡൽഹിയിലെ സൗത്ത് എക്‌സ്‌റ്റൻഷൻ പാർട്ട് 1 ലെ കോഡ് എന്ന ബാറിലെത്തിയപ്പോളാണ് സംഭവം ഉണ്ടായത്.

ബാറില്‍ പ്രവേശിക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായതാണ് പ്രശ്നത്തിന് കാരണമായതെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ യുവതി പറയുന്നത്. ബൗൺസർമാർ അക്രമാസക്തരാവുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തതായി അവർ ആരോപിച്ചു. 2019-ൽ ഇതേ ബാറില്‍ തന്നെ പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചതിന് ബാര്‍ ഉടയ്ക്കും മകനുമെതിരെ കേസ് എടുത്തിട്ടുണ്ടായിരുന്നു.

advertisement

also read : വഴക്കിനിടയിൽ ഇടപെട്ടത് ഇഷ്ടപ്പെട്ടില്ല; പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവങ്ങളില്‍ വിശദപരിശോധനയില്‍ ബാറിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം ബാറിലെ ബൗൺസർമാര്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടി വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബാറിൽ വെച്ച് ബൗൺസർമാർ വസ്ത്രം വലിച്ചുകീറി; പരാതിയുമായി ഡൽഹി സ്വദേശിനി
Open in App
Home
Video
Impact Shorts
Web Stories