വഴക്കിനിടയിൽ ഇടപെട്ടത് ഇഷ്ടപ്പെട്ടില്ല; പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ത്തു
- Published by:Amal Surendran
- news18-malayalam
Last Updated:
വിദ്യാര്‍ഥിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും എഎസ്പി സൗത്ത് എൻപി സിംഗ് മാധ്യമങ്ങളെ അറിയിച്ചു.
ഉത്തർപ്രദേശ്: പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിതാപൂരിൽ ആണ് സംഭവം. ലൈസൻസില്ലാത്ത തോക്കാണ് ഉപയോഗിച്ചത്. കുട്ടി സംഭവ ശേഷം ഓടി രക്ഷപ്പെട്ടെന്നു പൊലീസ് പറഞ്ഞു. സഹപഠികളുമയി വിദ്യാർത്ഥി ഇന്നലെ വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നുവെന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കുട്ടി വെടിവെച്ചതെന്നു പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിക്കായി തിരച്ചില്‍ ആരംഭിച്ചെന്നും എഎസ്പി സൗത്ത് എൻപി സിംഗ് മാധ്യമങ്ങളെ അറിയിച്ചു.
ഈ അടുത്തിടെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥയുമായുള്ള ബന്ധത്തേ ചൊല്ലി ഉത്തർപ്രദേശിലെ പോലീസുകാർ തമ്മിൽ വെടിവെപ്പുണ്ടായത്. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോൺസ്റ്റബിൾ സഹപ്രവർത്തകനുമായുള്ള തർക്കത്തെത്തുടർന്ന് തോക്കെടുത്ത് വെടിയുതിർത്തു.
ഉത്തർപ്രദേശിലെ ബറേലിയിലെ ബഹേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. അവിടെത്തന്നെയുള്ള വനിതാ കോണ്‍സ്റ്റബിളുമായി തനിക്കുള്ള ബന്ധത്തെപ്പറ്റി സഹപ്രവർത്തകൻ പറഞ്ഞ ഒരു കമന്റാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്.
കോൺസ്റ്റബിൾ മോനു കുമാറാണ് സർവീസ് തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. ഇയാൾ ആരെയും ലക്ഷ്യം വെച്ചായിരുന്നില്ല വെടിയുതിർത്തതെന്നും തന്റെ രോഷം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും അഞ്ച് പേരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായെന്നാണ് റിപ്പോർട്ട്.
advertisement
കള്ളനും പോലീസും കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തു; അയൽവാസിയായ പതിനൊന്നുകാരൻ മരിച്ചു എന്ന വാർത്തയും ഈ അടുത്തിടെയാണ് ഉത്തർ പ്രദേശിൽ നിന്നും വന്നത്. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ മകന്റെ കൈയിലിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. കള്ളനും പോലീസും കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ 11 വയസ്സുകാരനെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാല് പേര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
Location :
First Published :
September 24, 2022 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വഴക്കിനിടയിൽ ഇടപെട്ടത് ഇഷ്ടപ്പെട്ടില്ല; പ്ലസ് ടു വിദ്യാര്‍ഥി പ്രിന്‍സിപ്പലിന് നേരെ വെടിയുതിര്‍ത്തു


