മാതാവും സഹോദരനും ജോലിക്ക് പോയസമയത്ത് വീട്ടിൽ ഒറ്റയ്ക്കായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന കൗമാരക്കാരൻ കുറ്റം സമ്മതിച്ചത്. പ്രതി വീട്ടിൽ പ്രാവുകളെ വളർത്തിയിരുന്നു. തന്റെ പ്രാവുകൾ ടെറസിലുണ്ടോ എന്ന് നോക്കാൻ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ കൗമാരക്കാരൻ ഇടയ്ക്കിടെ എത്തുമായിരുന്നു. എപ്പോഴും വീട്ടിൽ വരുന്നതിനെ യുവതി എതിർത്തിരുന്നു. ഇതിൻറെ പേരിൽ ഇവർ തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു.
advertisement
ഡിസംബർ 18ന് യുവതി വീട്ടിൽ തനിച്ചായ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിച്ചു. പിടിവലിക്കിടയിൽ ചുടുകട്ട കൊണ്ട് യുവതിയെ തലയ്ക്കടിച്ച് വീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവൈനൽ ഹോമിലേക്ക് മാറ്റി.
