വൈകി വന്ന കുട്ടികളെ അധ്യാപകർ ക്ലാസിൽ വിവസ്ത്രരാക്കി; രോഷാകുലരായി ജനം

Last Updated:
#ഋഷിക സദം
ഹൈദരാബാദ്: ക്ലാസിൽ വൈകിവന്നതിന് കുട്ടികളെ ശിക്ഷിച്ചത് ക്ലാസിൽ വിവസ്ത്രരാക്കി നിർത്തി. ചിറ്റൂർ ജില്ലയിലെ പുങ്ങാനൂരിൽ നടന്ന സംഭവത്തിന്റെ വീഡിയോ മണിക്കൂറുകൾക്കകം വൈറലായി. ഹൈദരാബാദ് ചൈതന്യ ഭാരതി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇതോടെ രോഷാകുലരായ ജനക്കൂട്ടം സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. ഹൈദരാബാദിലെ ബാലാവാകശ സംരക്ഷണ പ്രവർത്തകർ ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷനെ സമീപിച്ചു.
advertisement
'ഹീനമായ ഈ ശിക്ഷാരീതി അംഗീകരിക്കാനാകില്ല. സ്കൂളിൽ വൈകിയെത്തിയതിന് ഇത്തരത്തിൽ കുട്ടികളെ ശിക്ഷിക്കാനാകില്ല. അധ്യാപകരെ വിശ്വാസിച്ചാണ് രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് വിടുന്നത്. സ്കൂൾ അധികൃതർ ഇത്തരത്തിൽ പെരുമാറിയാൽ രക്ഷിതാക്കൾക്ക് എന്തുചെയ്യാനാകും' -ബാലാവകാശ പ്രവർത്തകനായ അച്യുത് റാവു ന്യൂസ് 18നോട് പറഞ്ഞു.
വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തുവെങ്കിലും സ്കൂൾ അധികൃതരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. അടുത്ത വർഷത്തേക്ക് സ്കൂളിനുള്ള അംഗീകാരം റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 'രക്ഷിതാക്കളോടും സ്കൂൾ ജീവനക്കാരോടും കുട്ടികളോടും ഇക്കാര്യം അന്വേഷിച്ച് വിശദമായ റിപ്പോർട്ട് ഇന്നുതന്നെ തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ശിക്ഷാരീതി അംഗീകരിക്കില്ല. സ്കൂളുകളിൽ ബാലാവകാശ ലംഘനം അനുവദിക്കില്ല. 2019-2020 വർഷത്തെ സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ പോവുകയാണ്' - ചിറ്റൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.കെ. പാണ്ഡുരംഗ സ്വാമി ന്യൂസ് 18നോട് പറഞ്ഞു.
advertisement
സംഭവം പുറത്തായതോടെ കുട്ടികളുടെ കുടുംബാംഗങ്ങളും ബാലാവകാശ പ്രവർത്തകരും വിദ്യാഭ്യാസവകുപ്പ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. സ്കൂൾ പ്രിൻസിപ്പലിന്റെയും ബന്ധപ്പെട്ട അധ്യാപകന്റെയും സസ്പെൻഷൻ ആവശ്യപ്പെട്ടാണ് സമരം. അതേസമയം, വിവസ്ത്രരാക്കപ്പെട്ട കുട്ടികൾക്ക് കൗൺസലിംഗ് നൽകാനാണ് തീരുമാനം. സംഭവത്തിൽ പ്രതികരിക്കാൻ സ്കൂൾ അധികൃതര്‍ തയാറായിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/India/
വൈകി വന്ന കുട്ടികളെ അധ്യാപകർ ക്ലാസിൽ വിവസ്ത്രരാക്കി; രോഷാകുലരായി ജനം
Next Article
advertisement
Love Horoscope December 3 | ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധം കൂടുതൽ ശക്തമാക്കാൻ അവസരം ലഭിക്കും ; അവിവാഹിതർക്ക് പ്രണയാഭ്യർത്ഥനകളും ലഭിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാർക്ക് പങ്കാളിയോട് അനിശ്ചിതത്വം പരിഹരിക്കാൻ ശ്രമിക്കുക.

  • ഇടവം രാശിക്കാർക്ക് പ്രണയത്തിൽ പോസിറ്റീവ് ദിവസം

  • കന്നി രാശിക്കാർക്ക് സന്തോഷകരമായ പ്രണയദിനം

View All
advertisement