കാമുകിയും വീട്ടുകാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് യുവാവ് എത്തിയത്. ഇയാൾക്ക് താക്കോൽ നൽകിയത് കാമുകിയായ പെൺകുട്ടിയും. കഴിഞ്ഞ ദിവസം പെൺകുട്ടിയും വീട്ടുകാരും പുറത്തുപോയ സമയത്തായിരുന്നു മോഷണം നടന്നത്.
വീട്ടിൽ എല്ലാവരും പുറത്തു പോകുന്ന കാര്യം പെൺകുട്ടി തന്നെയാണ് കാമുകനോട് പറഞ്ഞത്. വീട്ടുകാർക്കൊപ്പം താൻ പോകുന്നില്ലെന്നും യുവാവിനോട് വീട്ടിലേക്ക് വരാനും പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടിയുടെ പദ്ധതിക്ക് വിരുദ്ധമായി പിതാവ് മകളേയും ഒപ്പം കൂട്ടുകയായിരുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് യുവാവിനൊപ്പം അൽപം സമയം ചെലവഴിക്കാനായിരുന്നു പെൺകുട്ടിയുടെ പദ്ധതി. അച്ഛനും അമ്മയും വീട് പൂട്ടി പോയാൽ കാമുകന് വീട്ടിനകത്തേക്ക് കടക്കാനായി താക്കോലും നൽകി.
advertisement
എന്നാൽ പെൺകുട്ടിയുടെ പിതാവ് മകളേയും തങ്ങൾക്കൊപ്പം കൂട്ടി. കാമുകിയെ കാണാനായി വീട് തുറന്ന് അകത്ത് കയറിയ യുവാവ് ആരേയും കാണാതായതോടെ വീട്ടിലെ സാധനങ്ങളുമായി കടന്നു കളയുകയായിരുന്നു.
You may also like:'പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാർ' ; ആത്മവിശ്വാസത്തോടെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയും വീട്ടുകാരും വീട്ടിലെ സാധനങ്ങൾ മോഷണം പോയതായി മനസ്സിലായതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ ബലം പ്രയോഗിച്ച് വീടിനകത്ത് കടന്നതിന്റെ ലക്ഷണമൊന്നും കാണാത്തതിനെ തുടർന്നാണ് താക്കോൽ ഉപയോഗിച്ചാണ് കള്ളൻ അകത്തു കടന്നതായി മനസ്സിലായത്.
ഇതോടെ വീട്ടിലുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് കാമുകന് താക്കോൽ നൽകിയ കാര്യം പെൺകുട്ടി വെളിപ്പെടുത്തുന്നത്. വീട്ടിൽ നിൽക്കാമെന്ന് പെൺകുട്ടി പറഞ്ഞതും സംശയത്തിന് ഇടയാക്കി.
എന്തായാലും പെൺകുട്ടിയെ കാമുകനെ പൊലീസ് പിടികൂടി കഴിഞ്ഞു. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.
കോട്ടയത്ത് നിന്നും റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒരാഴ്ചയോളം ഒളിച്ചു താമസിച്ച 22 കാരൻ അറസ്റ്റിലായി. പാലാ പൂവരണി സ്വദേശിയായ അഖിൽ എന്ന യുവാവാണ് അറസ്റ്റിലായത്.15 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പൊൻകുന്നം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അഖിലിനെ ആറു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൂവരണി പൊൻകുന്നം റൂട്ടിൽ അഞ്ചു കിലോമീറ്ററോളം അകലെ ഒരു വീട്ടിൽ ഉണ്ടെന്ന വിവരം ഡി.വൈ. എസ്. പി സാജു വർഗീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. പൊലീസിനെ കണ്ട് കട്ടിലിനടിയിൽ നിന്ന് ഓടിയ ഇയാളെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി പെൺകുട്ടിയുമായി അഖിൽ അടുപ്പത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർക്കും ഈ ബന്ധത്തിൽ എതിർപ്പ് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടിയുടെ വീട്ടുകാരുമായി അഖിൽ നല്ല ബന്ധം പുലർത്തിയിരുന്നു. നാലു ദിവസമായി വീട്ടിൽനിന്ന് ഇറങ്ങിയ അഖിൽ പകൽ സമയത്ത് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പകൽ വീട്ടുകാരുമായി സംസാരിച്ച് ഇരിക്കും. അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്ന ഇയാള്‍ വൈകുന്നേരത്തോടെ അവിടെ നിന്ന് ഇറങ്ങും.