'പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാർ' ; ആത്മവിശ്വാസത്തോടെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Last Updated:

"മത്സരിക്കുന്ന കാര്യം പാർട്ടിയാണ് നിശ്ചയിക്കേണ്ടത്. എവിടെ ജനിച്ചു എന്നുള്ളതല്ല, എവിടെ ജീവിക്കുന്നു എന്നതാണ് നാട് നിശ്ചയിക്കുന്നത്. പെരിന്തൽമണ്ണയിലാണ് ഞാൻ ജനിച്ചത്, പക്ഷേ ഇപ്പോൾ പൊന്നാനിയിലാണ്. പൊന്നാനി എനിക്ക് ഇപ്പൊൾ പെരിന്തൽമണ്ണയേക്കാൾ പ്രിയങ്കരമായ മണ്ണാണ്".

മലപ്പുറം: മത്സരിക്കാൻ പാർട്ടി നിർദേശിച്ചാൽ അതിന് തയ്യാർ ആണെന്ന് സൂചിപ്പിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മത്സരിക്കേണ്ടി വന്നാൽ നല്ല ആത്മവിശ്വാസം ഉണ്ട്. ഒരു തരത്തിലും ആശങ്ക ഇല്ല. എത്രയോ കാലമായി ജനങ്ങളുടെ കൂടെ ആണ് ഉള്ളത്.
"മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിച്ചാൽ അല്ലെ പറയാൻ പറ്റൂ.. മൽസരിക്കേണ്ടി വന്നാൽ നല്ല ആത്മവിശ്വാസം ഉണ്ട്... കഴിഞ്ഞ എത്രയോ കാലമായി ജനങ്ങളുടെ കൂടെ ആണ്.. ജനങ്ങളോട് ഇഴുകി ചേർന്ന് ആണ് പ്രവർത്തിച്ചിട്ടുളത്... അതിലൊരു ആശങ്കയും ഇല്ല, ആത്മ വിശ്വാസം ഉണ്ട്...."- ശ്രീരാമകൃഷ്ണൻ പറഞ്ഞു.
advertisement
ഇത്തവണ പൊന്നാനിക്ക് പകരംപെരിന്തൽമണ്ണ മൽസരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. "മത്സരിക്കുന്ന കാര്യം പാർട്ടി ആണ് നിശ്ചയിക്കേണ്ടത്. എവിടെ ജനിച്ചു എന്നുള്ളതല്ല, എവിടെ ജീവിക്കുന്നു എന്നതാണ് നാട് നിശ്ചയിക്കുന്നത്. പെരിന്തൽമണ്ണയിൽ ആണ് ഞാൻ ജനിച്ചത്, പക്ഷേ ഇപ്പോൾ പൊന്നാനിയിൽ ആണ്. പൊന്നാനി എനിക്ക് ഇപ്പൊൾ പെരിന്തൽമണ്ണയേക്കാൾ പ്രിയങ്കരമായ മണ്ണ് ആണ്."
അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും എന്നുള്ള പ്രചരണത്തിൽ വാസ്തവം ഇല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.  അവർക്ക് വല്ലതും ചോദിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ എന്നതും നേരത്തെ പറഞ്ഞത് ആണ് എന്നും സ്പീക്കർ.  ഒരു കട ഉദ്ഘാടനം ചെയ്യാൻ പോയ ഒരാളെ ചുറ്റിപ്പറ്റി ശൂന്യതയിൽ നിന്നും കഥകൾ സൃഷ്ടിച്ച് വിവാദമാക്കുകയാണ് എന്നും പക്ഷേ കുറ്റം ചെയ്തു എന്ന തോന്നൽ ഉളവാക്കുന്ന നിലയിൽ വാർത്തകൾ കൊടുക്കുന്നു എന്നതാണ് നിർഭാഗ്യകരം ആണെന്നും അദ്ദേഹം വ്യക്തമാക്കി." മാധ്യമ ഗൂഢാലോചന എന്താണ് എന്ന് ഞാൻ ഇപ്പോൾ ആണ് മനസ്സിലാക്കിയത് . വാസ്തവവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നത്. മാധ്യമങ്ങൾ പുനർ വിചിന്തനം ചെയ്യണം ".
advertisement
ഏജൻസികൾക്കും അന്വേഷണം നടത്തുന്നവർക്കും വിശ്വാസ്യത പ്രധാനം ആണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. "വസ്തുത മനസ്സിലാക്കാൻ വേണ്ടി ആകണം അന്വേഷണം. അത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടി ഉള്ള ഉപാധിയാക്കരുത്. പലപ്പോഴും നിരപരാധികളെ ജനങ്ങൾക്ക് മുൻപിൽ കുറ്റവാളികൾ ആക്കുന്നുണ്ട്. മന്ത്രി കെ ടി ജലീലിനെതിരെ എന്തായിരുന്നു പ്രചരണം. ഇപ്പോൾ എന്തായി ? ".
advertisement
തൻ്റെ ശാരീരിക പ്രശ്നങ്ങൾ പറഞ്ഞ് സഹതാപ തരംഗം ഉണ്ടാക്കാൻ ഇത് വരെ ശ്രമിച്ചിട്ടില്ല എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. " 1988 ൽ ഉണ്ടായ പൊലീസ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത് ലോകം അറിഞ്ഞത്  അതിന് ദൃക്സാക്ഷി ആയ ഒരാള് അതെ പറ്റി ഇപ്പൊൾ
ഫേസ്ബുക്കിൽ എഴുതിയപ്പോൾ ആണ്. അന്ന് തലക്ക് 16 സ്റ്റിച്ചുകൾ ആണ് ഇട്ടത്. ഈ പരിക്ക് ഇപ്പോഴും ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും പുറത്ത് വരും എന്നും ഇതൊന്നും അന്വേഷിക്കാതെ  ശരീര ഭാഷയെ കുറിച്ച് പ്രചരിപ്പിക്കാൻ ശ്രമിച്ചവർ സ്വയം തിരുത്തണം" എന്നും സ്പീക്കർ ന്യൂസ് 18 നോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാർ' ; ആത്മവിശ്വാസത്തോടെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
Next Article
advertisement
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
  • ലണ്ടനിൽ നടന്ന "യുണൈറ്റ് ദി കിംഗ്ഡം" റാലിയിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തു.

  • വൈറ്റ്ഹാളിലെ പരിപാടിക്കിടെ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിച്ചു.

  • പ്രതിഷേധം നേരിടാൻ 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.

View All
advertisement