Also Read-പൊലീസുകാരൻ ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി; ഹെഡ് കോൺസ്റ്റബിളിനെതിരെ കേസ്
സംഭവത്തിൽ ഗഞ്ച് ബസോദ സ്വദേശികളായ വിദ്യ അഹിര്‍വാർ (55), ഭർത്താവ് പുരൺ അഹിർവാർ (58) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ മകളായ 19കാരിയുടെ കുഞ്ഞിനെയാണ് ക്രൂരമായ രീതിയിൽ ഇല്ലാതാക്കിയത്. കുഞ്ഞിനെ മൃതദേഹം ഉപേക്ഷിക്കുന്നതിന് സഹായിച്ചതിനാണ് സ്ത്രീയുടെ ഭർത്താവ് അറസ്റ്റിലായിരിക്കുന്നത്. അവിവാഹിതയായ മകൾ ഒരു കുഞ്ഞിന് ജന്മം നൽകിയതിലുള്ള ദേഷ്യവും നാണക്കേടുമാണ് ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് എസ് പി സായ് കൃഷ്ണ അറിയിച്ചത്.
advertisement
Also Read-'കോവിഡല്ല ബിജെപിയാണ് ഏറ്റവും വലിയ മഹാമാരി; അത് ഇന്ത്യയെ ഇല്ലാതാക്കി': കേന്ദ്രത്തിനെതിരെ മമത ബാനർജി
'ഇവരുടെ മകൾക്ക് അയൽവാസിയായ ഒരാളുമായി ബന്ധമുണ്ടായിരുന്നു. ഇയാളിൽ നിന്നും ഗർഭം ധരിക്കുകയും ചെയ്തു. എന്നാൽ ഈ വിവരം മകൾ പുറത്തു പറഞ്ഞിരുന്നില്ല.. വയറ് വലുതായപ്പോൾ മകളോട് കാര്യം തിരക്കിയെങ്കിലും തടി വച്ചതാണെന്ന് കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി. എന്നാൽ ഗർഭത്തെക്കുറിച്ച് മനസിലാക്കിയതോടെ വിദ്യ, മകളെയും കൂട്ടി ഗർഭച്ഛിദ്രത്തിനായി ആശുപത്രിയിലെത്തി. പക്ഷെ അപ്പോഴേക്കും ആറുമാസം പിന്നിട്ടതിനാൽ അബോർഷൻ നടക്കില്ലെന്ന് ഡോക്ടർ അറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ അമ്മൂമ്മ ആലോചിച്ച് തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ഇവർ മിഡ് വൈഫ് ആയി ജോലി ആരംഭിച്ചു. പ്രസവം എടുക്കുന്ന രീതികൾ പഠിച്ചെടുത്ത് മകളുടെ പ്രസവം വീട്ടിൽ തന്നെ നടത്തുന്നതിനു വേണ്ടിയായിരുന്നു ഇത്' എന്നാണ് പൊലീസ് പറയുന്നത്.
അയൽക്കാരും ബന്ധുക്കളുമൊന്നും വിവരം അറിയാതിരിക്കുന്നതിനായി മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു. മകളെ മറ്റൊരാൾക്ക് വിവാഹം ചെയ്തു നല്‍കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം ഇതിനായുള്ള ശ്രമങ്ങളായിരുന്നു ഇതെല്ലാം. സെപ്റ്റംബർ 28 ന് പുലര്‍ച്ചെ ഒരു മണിയോടെ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ അതിക്രൂരമായ രീതിയിൽ അമ്മൂമ്മ തന്നെ അതിനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് പറയുന്നതിങ്ങനെ.. ' ജനിച്ച ഉടൻ തന്നെ പൊക്കിൾ കൊടി മുറിച്ച സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വിദ്യ കുഞ്ഞിനെ കുത്തി. അതിനു ശേഷം കുഞ്ഞിനെ മരിക്കാൻ വിട്ടിട്ട് അവിടെ നിന്നും പോയി. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് തിരികെ വന്നപ്പോഴും കുട്ടി മരിച്ചിരുന്നില്ല. ഇതിനെ തുടർന്ന് അതേ ബ്ലേഡ് തന്നെ ഉപയോഗിച്ച് തുടരെ തുടരെ കുത്തുകയായിരുന്നു. നെഞ്ചിലും മുതുകിലും ആയി ആ കുഞ്ഞു ശരീരത്തിൽ നൂറോളം കുത്തുകൾ ഏറ്റിരുന്നു.. രക്തം വാർന്ന കുഞ്ഞിനെ അവിടെയിട്ട് ഇവർ വീണ്ടും പോയി. വൈകാതെ കുഞ്ഞ് മരിച്ചു. തുടർന്ന് പുലർച്ചെ നാല് മണിയോടെ ഭർത്താവിന്‍റെ സഹായത്തോടെ വീട്ടിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു'.
കുഞ്ഞിന്‍റെ മൃതേദഹം കണ്ടെത്തിയതിന് പിന്നാലെ തന്നെ പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നാണ് എഎസ്പി രാജേഷ് ഭഡൂരിയ പറഞ്ഞത്. മൃതദേഹം ലഭിച്ച ക്ഷേത്രപരിസരത്തെ സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൊലപാതകക്കുറ്റത്തിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.